" A Day in My Life " Today's Special 'Steamed Fish' | കുളമ്പ് ചീര കറി | Kerala Traditional Food.

Описание к видео " A Day in My Life " Today's Special 'Steamed Fish' | കുളമ്പ് ചീര കറി | Kerala Traditional Food.

മീൻ വിഭവങ്ങൾ എന്നും നമുക്ക് ഏറെ ഇഷ്ടമാണല്ലോ. പുഴയുടെ തീരത്താണെങ്കിലും ഇന്നെനിക്ക് ലഭ്യമായത് കടൽ മീൻ ആണ്. ഏറെ വൈകിയാണ് ഇന്ന് മീൻകാരൻ വന്നത്. കിട്ടിയത് അയലപാര. (ഇവിടെ ഞങ്ങൾ ഇതിനെ അയലപാര എന്ന് വിളിക്കും) മുളക് പൊടിയും മഞ്ഞളും ഉപ്പും വരിഞ്ഞ മീനിൽ തേച്ച് അൽപനേരം വച്ച് ശേഷം വെളിച്ചെണ്ണയിൽ പകുതി പൊള്ളിച്ചെടുക്കും. പിന്നെ വറ്റൽ മുളകും (ഒന്ന് അടുപ്പിൽ ചുട്ടെടുത്താൽ ഒന്നൂടെ രുചി കൂടും )ഉള്ളിയും പുളിയും അരച്ചെടുത്ത ചേരുവയും വറുത്തെടുത്ത മീനിൽ പുരട്ടി വാട്ടിയ വാഴ ഇലയിൽ പൊതിഞ്ഞു ആവിയിൽ വേവിച്ചെടുക്കും. ഇതിൻ്റെ രുചി ഒന്ന് വേറെ ആണ് .പണ്ട് അമ്മൂമ്മ ഇങ്ങിനെയൊക്കെ ഉണ്ടാക്കി തന്നത് ഒന്നോർത്തുപോയി.

കുറച്ച് ദിവസങ്ങൾക്ക് ശേഷം തയ്യൽ മെഷീൻ ഒന്ന് പൊടിതട്ടിയെടുത്തു. തൈക്കാൻ കുറച്ച് കൂടുതൽ ഉണ്ടായിരുന്നു. അപ്പോഴാണ് ആ വഴിവന്ന കൈനോട്ടക്കാരി നമിയുടെ ശ്രദ്ധയിൽ പെട്ടത്. പിന്നേ കുറച്ച് നേരം അങ്ങിനെ പോയി . നമിയെ കുറിച്ച് കുറെ നല്ല കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
എൻ്റെ ചിറകിൻചുവട്ടിൽനിന്നും ആകാശം മുട്ടെ അവൾ പറന്നുയരുന്നതുവരെയാണ് ഞാൻ കാണുന്ന സ്വപ്നങ്ങളുടെ അതിർവരമ്പുകൾ.

With love BinC❤️

...................................................................................................

- Thanks for watching -

Please Like, Share & Subscribe my channel, please do watch and support.

music: wetland music©

My mail Id : [email protected]
Instagram ID: lifeinwetland
Credits: DK Creations

#keralatraditional#food#culture#festivals#Steamed fish

Комментарии

Информация по комментариям в разработке