Interview with A AYYAPPAN | കവി അയ്യപ്പനുമായി മുൻപ് നടത്തിയ മനോഹരമായ അഭിമുഖം |Life of Poet Ayyappan

Описание к видео Interview with A AYYAPPAN | കവി അയ്യപ്പനുമായി മുൻപ് നടത്തിയ മനോഹരമായ അഭിമുഖം |Life of Poet Ayyappan

#ayyappan #poet #mukhamukham
എ.അയ്യപ്പന്‍
ആധുനിക കവിതയുടെ ഭാവുകത്വം പേറുന്ന കവി പരമ്പരയിലെ ശ്രദ്ധേയനായ കവിയായിരുന്നു എ.അയ്യപ്പന്‍. 1949 ഒക്ടോബര്‍ 27 ാം തീയതി തിരുവനന്തപുരത്തു ജനനം. പിതാവ് അറുമുഖം, മാതാവ് മുത്തമ്മാള്‍, ഏക സഹോദരി സുബ്ബലക്ഷ്മി. അയ്യപ്പന് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് അകാലത്തില്‍ മരണപ്പെട്ടു. തനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍ അമ്മകൂടി മരണത്തിന് കീഴങ്ങിയപ്പോള്‍ താന്‍ തികഞ്ഞ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടുവെന്ന് കവി പലപ്പോഴും ഓര്‍ക്കാറുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതകളെഴുതി തുടങ്ങി. 21 ാം വയസ്സില്‍ 'അക്ഷരം' മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 'ബോംബേവേദി'യുടെ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നെ നവയുഗം പ്രസ്സില്‍ പ്രൂഫ്റീഡറായി കുറേക്കാലം. വൃത്തബദ്ധമല്ലായിരുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍. പക്ഷെ വൃത്തശാസ്ത്രമറിയുന്നവനുമാത്രമേ ഛന്ദോമുക്തമായ കവിതയെഴുതുവാന്‍ കഴിയുവെന്ന് കവി വിശ്വസിച്ചിരുന്നു. ഏകാകിയുടെ വ്യഥിതമായ മനസ്സും ശിഥിലമായ ചിന്തകളും കവിയുടെ തൂലികക്ക് അസാമാന്യമായ മൂര്‍ച്ചയുണ്ടാക്കി.

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, യജ്ഞം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സാക്ഷി, ബുദ്ധനും ആട്ടിന്‍ കുട്ടിയും, ചിത്തരോഗാശുപത്രിയലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, മുറിവേറ്റ ശീര്‍ഷകങ്ങള്‍ (സമഗ്രസമാഹാരം), ഗ്രീഷ്മവും കണ്ണീരും, കല്ക്കരിയുടെ നിറമുള്ളവര്‍ (സമാഹാരം) തുടങ്ങി അനേകം കാവ്യ സംഭാവനകള്‍ ഭാഷയ്ക്കു നല്‍കിയിരുന്നു അയ്യപ്പന്‍.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് 1999 ല്‍ നേടിയ കവി അയ്യപ്പന് 2010 ലെ ആശാന്‍ പൊയട്രി പ്രൈസ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2010 ഒക്ടേബര്‍ 21 നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. മരിക്കുമ്പോള്‍ 61 വയസ്സായിരുന്നു അയ്യപ്പന്.



























Tags:
A ayyappan
mukhamukham interview
gopikrishnan
poet ayyappan
a ayappan poet
എ അയ്യപ്പൻ
kavi
inteview
exclusive
news reader gopikrishnan

Комментарии

Информация по комментариям в разработке