വയനാട്ടുകുലവൻ തെയ്യം ഐതിഹ്യവും തോറ്റം പാട്ടും | കേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യംവയനാട്ടു കുലവൻ

Описание к видео വയനാട്ടുകുലവൻ തെയ്യം ഐതിഹ്യവും തോറ്റം പാട്ടും | കേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യംവയനാട്ടു കുലവൻ

ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യം ആണ് വയനാട്ടു കുലവൻ. തീയ്യർ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. വയനാട്ടുകുലവന്റെ പരികർമ്മിയായി എപ്പോഴും തീയ്യർ സമുദായത്തിൽ പെട്ട ആളാണുണ്ടാവുക. എന്നാൽ നമ്പ്യാർ തറവാടുകളിൽ വയനാട്ടുകുലവന്റെ സ്ഥാനങ്ങളും കോട്ടങ്ങളുണ്ട്. തീയ്യർ
സമുദായത്തിൽ പെട്ടവർ വയനാട്ടുകുലവൻ തെയ്യത്തെ തൊണ്ടച്ചൻ തെയ്യമെന്നും വിളിക്കാറുണ്ട്. പരമ്പരാഗതമായി വണ്ണാൻ സമുദായത്തിൽ പെട്ട ആളുകളാണ് ഈ തെയ്യം കെട്ടാറുള്ളത്. ഈ തെയ്യത്തിനു തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ഈ തെയ്യം പ്രസാദമായി കവുങ്ങിൻ(കമുകിൻ) പൂവാണ് നൽകുക.

തൊണ്ടച്ചൻ
പൂർവീകൻ എന്നാണു തൊണ്ടച്ചൻ എന്ന വാക്കിന്റെ അർത്ഥം. സ്വകുടുംബത്തിലോ സ്വജാതിയിലോ പെട്ടവരും ഏതെങ്കിലും തരത്തിൽ പ്രാമുഖ്യമർഹിക്കുന്നവരുമായ പരേതരെ സങ്കൽപിച്ച് ആരാധിക്കുന്ന പതിവ് കോലത്തുനാട്ടിൽ ഉണ്ടായിരുന്നു. പൂർവികാരാധനയുടെ ഒരു രൂപമാണത്. പല സമുദായക്കാരും ഇങ്ങനെയുള്ള പൂർവികരെ “തൊണ്ടച്ചൻ” എന്ന പൊതു സംജ്ഞയിലാണ് സ്മരിക്കുന്നത്. തീയരുടെ ഗുരുകാരണവനായ തൊണ്ടച്ചനാണ് വയനാട്ടുകുലവൻ തെയ്യം. വാണിയരുടെ ഒരു തൊണ്ടച്ചനാണ് പൊന്നൻ തൊണ്ടച്ചൻ. ഗുരുപൂജയിൽ പുലയർ മുൻപന്തിയിലാണ്. മാടായി കാരികുരിക്കൾ (പുലി മറഞ്ഞ തൊണ്ടച്ചൻ ) അവരുടെ തൊണ്ടച്ചൻമാരിൽ പ്രമുഖനാണ്. വെള്ളുകുരിക്കൾ, മരുതിയോടൻ കുരിക്കൾ, തേവര് വെള്ളയൻ, വട്ട്യൻപൊള്ള തുടങ്ങി അനേകം കാരണവൻമാരെ അവർ പൂജിച്ചു പോരുന്നു. രാജശാസന ലംഘിച്ച് നായാട്ടിനുപോകയും പിന്നീട് സ്വയം വെടി വെച്ച് മരിച്ച് ശിവതേജസ്സിൽ ലയിക്കുകയും ചെയ്ത നായരായ ഒരു തൊണ്ടച്ചനെ ആരാധിക്കുന്നവരുണ്ട്. വടവന്നൂരിലുള്ള തൊണ്ടച്ചൻ കോട്ടം ഈ ദേവതയുടെ സ്ഥാനമാണ്.

വേഷം
പൊയ്ക്കണ്ണ്, മുളം ചൂട്ട്, ചെറിയ തിരുമുടി, മുഖമെഴുത്ത് വട്ടക്കണ്ണിട്ട്, വട്ടത്തിലുള്ള മുഖമെഴുത്ത് ഇതൊക്കെയാണ് വേഷവിതാനം

ആചാരം
കണ്ണൂർ ജില്ലയിലെ പലഭാഗങ്ങളിലും എല്ലാ വർഷവും വയനാട്ടുകുലവൻ തെയ്യം കെട്ടിയാടുമെങ്കിലും, കാസർഗോഡ് ജില്ലയിൽ വയനാട്ടുകുലവൻ ദൈവ കെട്ട് വളരെ വർഷം കൂടുമ്പോൾ മാത്രമേ ആഘോഷിക്കാറുള്ളൂ. പെരുങ്കളിയാട്ടം പോലെ വമ്പിച്ച ഒരു പരിപാടിയായാണ് വയനാട്ടുകുലവൻ ദൈവ് കെട്ട് നടക്കുക.

3 ദിവസങ്ങളായി നടക്കുന്ന ദൈവം കെട്ടിന് മുന്നോടിയായി മറയൂട്ട് , കൂവം അളക്കൽ, അടയാളം കൊടുക്കൽ അതിനു ശേഷം കലവറ നിറക്കൽ തുടങ്ങിയ പരിപാടികൾ ഉണ്ടാവും. കലവറ നിറച്ചാൽ തേങ്ങ, പച്ചക്കറികൾ, കായക്കുലകൾ എന്നിവ നാട്ടുകാർ എത്തിയ്ക്കും.അരി മാത്രമെ വാങ്ങുകയുള്ളു. വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോകുകയും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയും ചെയ്യും. വളരെ അനുഷ്ഠാനങ്ങളോടു കൂടിയാണ് ഇത്തരം ചടങ്ങുകൾ നടത്തുക. ഇത്തരം മൃഗനായാട്ട് കേരള സർക്കാർ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും നിർബാധം തുടരുന്നുണ്ട്

കാർന്നോൻ, കോരച്ചൻ, കണ്ടനാർകേളൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയ ശേഷമാണ് വയനാട്ടുകുലവൻ തെയ്യം വരുന്നത്.

കലവറ നിറയ്‌ക്കൽ
മൂന്നു ദിവസങ്ങളിലായാണ് തെയ്യം കെട്ടിയാടുന്നത്. കലവറ നിറയ്ക്കൽ അതിനു മുന്നോടിയായി നടക്കുന്ന ഒരു ചടങ്ങാണ്. മൂന്നു ദിവസങ്ങളിലും അവിടെ എത്തുന്നവർക്ക് ഉച്ചയ്‌ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കും. ഇതിനാവശ്യമായ പച്ചക്കറികളും അരിസാധനങ്ങളും മറ്റും മുൻകൂട്ടി കലവറയിൽ എത്തിക്കുന്ന ചടങ്ങാണ് കലവറനിറയ്‌ക്കൽ. ഒരു പ്രത്യേക ദിവസം തെരഞ്ഞെടുത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭക്തജനങ്ങൾ ഒന്നിച്ച് സാധനസാമഗ്രികൾ കൊണ്ടുവരുന്ന ചടങ്ങാണിത്. ചെണ്ടമേളത്തോടെ വരിവരിയായി സ്ത്രീജനങ്ങളാണ് ഈ ചടങ്ങിനു മുന്നിട്ടിറങ്ങുന്നത്.

Комментарии

Информация по комментариям в разработке