പാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curry

Описание к видео പാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curry

Ruchi - a visual travelouge by Yadu Pazhayidom

Easier way to contact me is by messaging on Instagram
  / yadu_pazhayidom  

Email:
[email protected]


പാവയ്ക്ക പിട്ള - ചേരുവകൾ

പാവയ്ക്ക (കയ്പക്ക) : 2 എണ്ണം
ഉഴുന്ന് വറുത്തു പൊടിച്ചത് : 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി : 1 ടീ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
മഞ്ഞൾപ്പൊടി : 1 ടീ സ്പൂൺ
മുളകുപൊടി : 1 ടീ സ്പൂൺ
ശർക്കര : ആവശ്യത്തിന്
തുവര പരിപ്പ് : 4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ : ആവശ്യത്തിന്
പുളി : 20 ഗ്രാം




പാകം ചെയ്യുന്ന വിധം

ആദ്യം കുക്കറിൽ തുവര പരിപ്പ് വേവിച്ചു (3 വിസിൽ ആവണ വരെ) മാറ്റി വയ്ക്കുക. പാവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത് ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. വഴറ്റുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിലേക്ക് മല്ലിപൊടിയും ഉഴുന്ന് പൊടിയും മഞ്ഞൾപൊടിയും മുളക്പൊടിയും ചേർത്ത് നന്നായി ഇളക്കുക. എടുത്ത് വച്ചിരിക്കുന്ന പുളി പിഴിഞ്ഞ് ഒഴിച്ച ശേഷം വേവിച്ചു വച്ചിരിക്കുന്ന തുവരപ്പരിപ്പും കൂടി ചേർക്കുക. കുറച്ച് വെള്ളം (വേവിച്ച വെള്ളം കുക്കറിൽ ഉള്ളത് ) കൂടി ചേർത്ത് ചെറുതീയിൽ ഇളക്കി കുറുകി വരുമ്പോൾ ശർക്കരയും ഉപ്പും ചേർത്ത് ഇളക്കി വെന്ത് വരുമ്പോൾ തീ കെടുത്തുക. രണ്ട് മൂന്ന് കറിവേപ്പില ഞെരടി ഇട്ടു കൂടി കഴിഞ്ഞാൽ പാവയ്ക്ക പിട്ള റെഡി.. !!

ഇതുണ്ടേൽ ചോറിന് മറ്റൊന്നും വേണ്ട... !!



Location : Choorakkattillam, Kumaranelloor
Concept and Direction : Reji Ramapuram
Camera : Harish R Krishna
Cuts and Edits : Anand
Lighting : Akshay
Creative Support: Amrutha Yadu

Комментарии

Информация по комментариям в разработке