സമ്പത്തിന്റെ 65 ശതമാനവും സമൂഹത്തിന്, ജനപ്രിയ വ്യവസായി; രത്തന്‍ടാറ്റ വിടപറയുമ്പോള്‍ |

Описание к видео സമ്പത്തിന്റെ 65 ശതമാനവും സമൂഹത്തിന്, ജനപ്രിയ വ്യവസായി; രത്തന്‍ടാറ്റ വിടപറയുമ്പോള്‍ |

രാജകീയ സുഖ സൗകര്യങ്ങള്‍ക്കിടയിലേക്കാണ് 1937 ഡിസംബര്‍ 28ന് ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി രത്തന്‍ ടാറ്റ പിറക്കുന്നത്. പഴയ ബോംബെ നഗരത്തിന്റെ നടുവിലെ കൊട്ടാര സദൃശമായ വീട്ടില്‍. റോള്‍സ് റോയ്സ് കാറില്‍ സ്‌കൂളില്‍ പോയിരുന്ന, പരിചാരകരും സമ്പത്തും തീര്‍ത്ത ആഡംബരത്തിലും രാജകീയതയിലും വളര്‍ന്ന ബാല്യം. സമ്പത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ആഡംബരങ്ങളിലും അംഗീകാരങ്ങളിലും അഭിരമിച്ചിരുന്നില്ല. ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്റെ 65 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച് രാജ്യത്തെ ഏറ്റവും പ്രിയങ്കരനായ വ്യവസായിയായി രത്തന്‍ മാറി. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് രത്തന്‍ ടാറ്റ താങ്ങും തണലും വെളിച്ചവുമായത്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#ratantata #tatagroup #tata

Комментарии

Информация по комментариям в разработке