Undo Sakhi Oru Kula (live) - K G Markose , Vilayil Faseela - M A Raheem Kuttyadi - A T Ummer (vkhm)

Описание к видео Undo Sakhi Oru Kula (live) - K G Markose , Vilayil Faseela - M A Raheem Kuttyadi - A T Ummer (vkhm)

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel
[email protected]

#mymp3collections
#vkhm

ഉണ്ടോ സഖി ഒരു കുല മുന്തിരി ...
ലൈവ് പ്രോഗ്രാം , കവർ വേർഷൻ
സ്റ്റേജ് പ്രോഗ്രാം
ഗായകർ : കെ ജി മാർക്കോസ് ,
വിളയിൽ ഫസീല
ആൽബം : മാപ്പിളപാട്ടുകൾ
ഒറിജിനൽ സോങ് വിവരങ്ങൾ👇
ആൽബം : മാപ്പിളപ്പാട്ടുകൾ
വർഷം : 1975
ഗായകൻ : ഹമ്മീദ് ഷർവാണി ,
എം ശൈലജ
ഗാനരചന : എം എ റഹീം കുറ്റ്യാടി
സംഗീതം : എ ടി ഉമ്മർ

Not From The Original Sound Track 👇
Song : Undo Sahki Oru Kula ..
Album : Mappila Songs
Singers : K G Markose , Vilayil Faseela
Live Program , Cover Version

Original Track Details 👇
Album  : Mappila Songs
Year : 1975
Singer : Hameed Shervani  , M Shailaja
Lyrics : M A Raheem Kuttyadi
Music : A T Ummer

ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി
വാങ്ങിടുവാനായ്  നാലണ  കയ്യിൽ
ഉണ്ട്  പ്രിയേ  ഖൽബിലൊരാശ
മുന്തിരി  തിന്നിടുവാൻ
ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി
വാങ്ങിടുവാനായ്  നാലണ  കയ്യിൽ
ഉണ്ട്  പ്രിയേ  ഖൽബിലൊരാശ
മുന്തിരി  തിന്നിടുവാൻ



അങ്ങാര് എന്നറിയില്ലേ
നിങ്ങളീ നാട്ടിലെ  രാജാവല്ലേ
അങ്ങ്  വെറും  നാലണയില്ലാ
യാചകനായെന്നോ
പ്രാണ സഖീ  നന്നായറിയാം
ഞാനീ  നാട്ടിലമീറാണെന്ന്
എന്നാലും  എന്റെതായൊരു
ദിർഹവുമില്ല  പ്രിയേ



ഉമറുബ്നുൽ  അബ്ദുൽ അസീസും സഹധർമ്മിണിയാം ഫാത്തിമ 
തമ്മിൽ ഉണ്ടായ  സംഭാഷണമാം
ഒന്നിതു  കേട്ടിടുവിൻ
അമവിയ്യാ  രാജകുമാരൻ
സുഖലോലുപനായ്  ഇബ്നുൽ  അസീസ്‌
അധികാരം  കൈ  വന്നപ്പോൾ
ഫക്കീറായ്  മാറി



ഒരു  കിഴവി  അവരുടെ  വീട്
പുനർ  നിർമ്മാണം  ചെയ്യാനായി
ഒരു  ദിവസം  ഉമറിൻ  വീട്ടിൽ
ചെന്നവർ  ചൊല്ലുകയായ്
ഒരു  കാര്യം  ചൊല്ല്  പെണ്ണെ
ഉമറു  ഖലീഫ  താമസമെവിടെ
ഒരു  കാര്യം  അവരോടൊതാൻ
തങ്ങളെ  വീടെവിടെ



ഇത്  കേട്ട് പുഞ്ചിരിയോടെ
ഫാത്തിമ  ചൊല്ലി  നിങ്ങളിരിക്കു
ഇത്  തന്നെ  അവരുടെ  വീട്
കാരീയം  ചൊല്ലിടുവിൻ
ഈ  കൂര  ഉമറു  ഖലീഫ
തങ്ങടെ  വീടോ  സുബുഹാനാള്ളാ
ഇത്  പോലെ  വേറൊരു  കുടിലും
ഈ  നാട്ടിലും  ഇല്ലള്ളാ

ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി
വാങ്ങിടുവാനായ്  നാലണ  കയ്യിൽ
ഉണ്ട്  പ്രിയേ  ഖൽബിലൊരാശ
മുന്തിരി  തിന്നിടുവാൻ
ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി
വാങ്ങിടുവാനായ്  നാലണ  കയ്യിൽ
ഉണ്ട്  പ്രിയേ  ഖൽബിലൊരാശ
മുന്തിരി  തിന്നിടുവാൻ .

Комментарии

Информация по комментариям в разработке