പശു അറിവ് COW and Global Warming ദഹനം Cattle produce methane gas

Описание к видео പശു അറിവ് COW and Global Warming ദഹനം Cattle produce methane gas

Cattle are the No. 1 agricultural source of greenhouse gases worldwide. Each year, a single cow will belch about 220 pounds of methane. Methane from cattle is shorter lived than carbon dioxide but 28 times more potent in warming the atmosphere.
ദഹനത്തിന്റെ ഭാഗമായി പശുവിന്റെ വയറ്റിൽ വലിയ അളവിൽ മീതേൻ വാതകവും വൊളറ്റൈൽ ഫാറ്റി ആസിഡുകളും -VFA ഉണ്ടാകും. മീതേനും മറ്റ് വാതകങ്ങളും പശു വായിലൂടെ ഇടക്കിടെ പുറത്തേക്ക് കളയും. മണിക്കൂറിൽ 30-40 ലിറ്റർ വാതകം ഇത്തരത്തിൽ പശു ഉത്പാദിപ്പിക്കുന്നുണ്ട്. അത് വയറിൽ നിറയുമ്പോഴാണ് വാപൊളിച്ച് എക്കിളാക്കി പുറത്തേക്ക് കളയുന്നത്. നമ്മൾ കോട്ടുവായിടും പോലെ അത്യപൂർവ്വമായി, ഉറക്കം വരുമ്പോൾ മാത്രമുള്ളതല്ല പശുവിന്റെ എക്കിളും കോട്ടുവായിടലും. അത് മാരക കോട്ടുവായാണ്. ആഗോളതാപന കാരണക്കാരിൽ പെട്ട ഒരു ഗ്രീൻ ഹൗസ് വാതകമാണത്. പശുക്കൾ ഇങ്ങനെ സദാസമയവും മീതേൻ വാതകം പുറപ്പെടുവിക്കുന്നുണ്ട്.. ഒരു വർഷം ഒരു പശു 100 കിലോഗ്രാം മീതേൻ പുറത്ത് വിടുന്നതുകൂടാതെ ചാണകത്തിൽ നിന്നുണ്ടാകുന്ന മീതേൻ വേറെയും ഉണ്ട്. (ഹരിത ഗൃഹ വാതകം,ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നൊക്കെ കേൾക്കുമ്പോൾ മൊത്തം കുറ്റം മനുഷ്യരിൽ മാത്രം ചാരേണ്ടകാര്യമില്ല. നമ്മുടെ വളർത്ത് പശുക്കളും ഇതിൽ കക്ഷികളാണെന്ന് സാരം. ആഗോള താപനത്തിനുകാരണമായ ഹരിത ഗൃഹവാതകങ്ങളുടെ 7% ഉണ്ടാക്കുന്നത് ഇവരാണ്.) ഫെർമെന്റേഷൻ വഴി ഉണ്ടാകുന്ന ഫാറ്റി ആസിഡിനെ ആണ് രക്തത്തിലേക്ക് വലിച്ചെടുത്ത് ഊർജ്ജാവശ്യം പശു നിറവേറ്റുന്നത്.
പശുവിനെപ്പോലുള്ളവയുടെ ദഹനവ്യവസ്ഥയിൽ ഒരു ആമാശയം അല്ല ഉള്ളത്.
ഭക്ഷണമാക്കുന്ന പച്ചപ്പുല്ലും വൈക്കോലും മറ്റെല്ലാം തന്നെ
നേരെ പോകുന്നത് റുമൻ എന്ന വമ്പൻ അറയിലേക്കാണ്. പണ്ടം എന്നു മലയാളത്തിൽ പറയാറുണ്ട്. റുമൻ, റെറ്റിക്കുലം, ഒമാസം, അബൊമാസം എന്നിങ്ങനെ പേരുള്ള നാല് ആമാശയ അറകൾ ഇവർക്ക് ഉണ്ട്. ഇടതുവശത്തായി വലിയ സഞ്ചിപോലെയുള്ള ഭാഗമാണ് റൂമൻ. പണ്ടം എന്നും മലയാളത്തിൽ വിളിക്കും. ഇത് ഓരോരോ പശുവിനങ്ങളുടെയും ബ്രീഡും വലിപ്പവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. അൻപത് ലിറ്ററിലധികം ഒക്കെ കൊള്ളും ചിലയിനങ്ങളുടെ റൂമനിൽ. ഇതിൽ ധാരാളം പാളിഅറകളുണ്ടാകും.
റുമെൻ നിരവധിയിനം ബാക്റ്റീരിയകളുടെയും സൂക്ഷ്മജീവികളുടെയും കേദാരമാണ്.
ആരോഗ്യമുള്ള ഒരു പശുവിന്റെ റൂമനിൽ നിന്നുള്ള ഒരു മില്ലിലിറ്റർ ദ്രാവകത്തിൽ തന്നെ ഒരു ലക്ഷം കോടിയിലധികം ബാക്ടീരിയയും പത്തുലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാകും. തിന്ന പച്ചപ്പുല്ലിലും വൈക്കോലിലും പിണ്ണാക്കിലും ഉള്ള സസ്യകോശ ഭിത്തിയായ സെല്ലുലോസ് ദഹിപ്പിക്കാൻ ചെറിയ പണിയല്ല ഉള്ളത്. നമ്മുടെ വയറ്റിൽ അത്തരം സഹായം ചെയ്യാൻ പറ്റുന്ന സൂക്ഷ്മ ജീവികൾ ഇല്ല. അതിനാലാണ് ഗതികെട്ടാലും പുല്ല് തിന്ന് നമുക്ക് ജീവിക്കാനാവാത്തത്. റൂമൻ നിറയെ സൂക്ഷ്മാണുക്കളാണ് എന്ന് പറഞ്ഞല്ലോ. അവർക്ക് ജീവിക്കാനും പെറ്റുപെരുകാനും അനുകൂല പരിസ്ഥിതിയാണ് റുമന്റെ അകവശം. സത്യത്തിൽ പുല്ലും വൈക്കോലും പിണ്ണാക്കും കാടിയും ഒന്നും പശുവിനുള്ളതല്ല എന്നും പറയാം. വയറിലെ കോടാനുകോടി പലതരം ജീവികൾക്ക് തിന്നാനാണ് അത് വയറ്റിൽ എത്തിച്ച് കൊടുക്കുന്നത്. എപ്പഴാ പുലിപിടിക്കുക എന്ന പേടി മൂലമാണ് പശുവും മാനും അടക്കമുള്ള പല കുളമ്പ് ജീവികളും കിട്ടിയ സമയം കൊണ്ട് പരമാവധി എന്ന വിധത്തിൽ തീറ്റ അകത്താക്കുന്നത്. വിസ്തരിച്ച് ചവച്ച് അരച്ച് തിന്നാൻ പോയാൽ സ്വന്തം ശരീരം വേറെ മൃഗങ്ങൾ കീറി മുറിച്ച് ചവച്ചരച്ച് തിന്നാനുള്ള സാദ്ധ്യത കൂടുതലാണല്ലോ. പരിണാമപരമായുള്ള അനുകൂലനമായാണ് പല അറകളുള്ള ഈ സ്റ്റോറേജ് അറയും അതിൽ ആദ്യം നിറച്ച് പിന്നീട് വച്ച്, സുരക്ഷിത സ്ഥാനത്ത് വിശ്രമിച്ച് , ഈ അറയിൽ നിന്നും നേരത്തെ അകത്താക്കിയ തീറ്റ കുറേശെയായി ഉരുട്ടി ഉണ്ടയാക്കി, തികട്ടി വായിൽ കൊണ്ടൂവന്ന് വിശദമായി ഉമിനീരും കൂട്ടി ചവച്ചരച്ച് ഇറക്കലാണ് അയവെട്ടൽ എന്ന പരിപാടി.
#ഫെർമെന്റേഷൻ #പശു #ആഗോളതാപനം #കാലാവസ്ഥാവ്യതിയാനം #മീതൈൻ #malayalam #cow #fermentation #ruminant #ruminants #domestic #domesticated #domesticatedanimals #cattle #zebu #sangacattle #സെബു #പശുക്കൾ #വളർത്തുമൃഗങ്ങൾ

vedio credit : Pexels https://www.pexels.com/search/videos/...

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Комментарии

Информация по комментариям в разработке