വഖ്ഫ് ഭേദ​ഗതി ബിൽ-2024 | ഏകദിന ശിൽപശാല | Dr. Hussain Muhammed Saquafi Chullikode

Описание к видео വഖ്ഫ് ഭേദ​ഗതി ബിൽ-2024 | ഏകദിന ശിൽപശാല | Dr. Hussain Muhammed Saquafi Chullikode

1995 ലെ വഖ്‌ഫ്‌ ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ അവതരിപ്പിച്ചതും ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്ക് റഫർ ചെയ്തതുമായ വഖ്‌ഫ്‌ ബിൽ-2024 സംബന്ധിച്ചുള്ള ആശങ്കകൾ കേൾക്കുന്നതിനും അഭിപ്രായം സമാഹരിക്കുന്നതിനുമായി സംസ്ഥാന വഖ്‌ഫ്‌ വകുപ്പും വഖ്‌ഫ്‌ ബോർഡും ചേർന്ന് സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ ഗ്രാൻഡ് മുഫ്‌തി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിനെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഭരണഘടനാ താത്പര്യങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ആശയങ്ങൾ നിറഞ്ഞ ഭേദഗതി സംബന്ധിച്ച ഗ്രാൻഡ് മുഫ്തിയുടെ വിശദമായ നിവേദനം വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാന് കൈമാറി.

ശിൽപശാലയിൽ എം.പി മാർ, എം.എൽ.എ മാർ, വിവിധ സ്റ്റാറ്റ്യൂട്ടറി ബോർഡ് ചെയർമാന്മാർ , വഖ്‌ഫ്‌ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, സാമുദായിക നേതാക്കൾ, സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ബിൽ പൂർണമായും പിൻവലിക്കണമെന്നും ഭേദഗതി സംബന്ധിച്ച ഉദ്യമത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നുമുള്ള പ്രമേയം യോഗം പാസാക്കി. തുടർനടിപടികൾക്കായുള്ള ക്രമീകരണങ്ങൾക്കും യോഗത്തിൽ ധാരണയായി.

Комментарии

Информация по комментариям в разработке