പടകാളിയെ ഹാർമോണിയത്തിൽ പിടിച്ച്കെട്ടി ശരൺ അപ്പു | Sharan Appu | A R Rahman | Vidhya Jayaraman

Описание к видео പടകാളിയെ ഹാർമോണിയത്തിൽ പിടിച്ച്കെട്ടി ശരൺ അപ്പു | Sharan Appu | A R Rahman | Vidhya Jayaraman

ഇതാ... 'പടകാളി ചണ്ഡി ചങ്കിരി' യുടെ ഹാർമോണിയം വേർഷൻ; വീഡിയോ പങ്കുവച്ച് എ.ആർ റഹ്മാൻ ...

ഏറെ രസകരമായതും കൗതുകം നിറഞ്ഞതും അതുപോലെ അത്ഭുതപ്പെടുത്തുന്നതുമായ പല കാര്യങ്ങളും ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പലതും ആളുകളെ ഒരേസമയം ചിന്തിപ്പിക്കുന്നതും അതുപോലെ ചിരിപ്പിക്കുന്നതുമാണ്. സൂപ്പ‍ർ ഹിറ്റ് ഗാനമായ പടകാളി ചണ്ഡി ചങ്കരിയുടെ മറ്റൊരു വേർഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് യോദ്ധ. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും മലയാളിയുടെ മനസിൽ പ്രത്യേക ഇടമാണ് ഈ സിനിമയ്ക്കും അതിലെ ഗാനങ്ങൾക്കുമുള്ളത്. ചിത്രത്തിൻ്റെ സംഗീത സംവിധായകൻ എ. ആർ റഹ്മാനെ പോലും ഞെട്ടിച്ച പ്രകടനമായിരുന്നു വീഡിയോയിലുള്ള കലാകാരനായ ശരൺ അപ്പുവിൻ്റേത്..

Комментарии

Информация по комментариям в разработке