Mankayam Waterfalls |Trivandrum Tourist Place |Braemore|Off road |Ponmudi |Kerala Hidden Spot|Forest

Описание к видео Mankayam Waterfalls |Trivandrum Tourist Place |Braemore|Off road |Ponmudi |Kerala Hidden Spot|Forest

യാത്രകൾ ഇഷ്ട്ടപ്പെടാത്തവരയി ആരും തന്നെയുണ്ടാവില്ല. എനിക്കും യാത്രകൾ ഒരുപാട് ഇഷ്ട്ടമാണ്.എന്നാൽ എന്റെ യാത്രകൾ കൂടുതലും എന്റെ നാട്ടിലും ഇവിടെ അടുത്തുള്ള പ്രദേശങ്ങളിലും തന്നെയാണ് അതിനു കാരണം .ഒരുപാട് കാഴ്ചകൾ സമ്മാനിക്കുന്ന ഒരു നടു തന്നെയാണ് എന്റെ നാട്. ഇത് വരെയും കണ്ടു തീരാത്തതും. കണ്ടുപിടിക്കാൻ കഴിയാത്തതുമായ ഒരുപാട് സ്ഥലങ്ങൾ ഇവിടെ ഉണ്ട്.അരുവികളും, കാടുകളും, മലകളും കൊണ്ട് നിറഞ്ഞ ഒരു പ്രേദേശമാണ് എന്റെ നാട്. പൊന്മുടി താഴ്‌വാരത്തുള്ള പ്രേദേശമായത് കൊണ്ട് തന്നെയാണ് എന്റെ നാട് ഇത്രക്കും മനഹോഹരമായത്

ഏഴു തോട്
---------------------

അധികം ആർക്കും അറിയാത്ത ഒരുപാട് മനോഹരമായ സ്ഥലങ്ങൾ കാടിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഒരു പ്രദേശമാണ് എന്റെ നാട് (തിരുവനന്തപുരം ജില്ലയിൽ പാലോട് ). അങ്ങനെ കാടിനുള്ളിൽ ഉള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് ഏഴു തോട് എന്നു വിളിക്കുന്ന ഈ സ്ഥലവും. ഇവിടേക്കുള്ള യാത്രയാണ് ഏറ്റവും രസകരമായത് പാലോട് നിന്നും ബ്രൈമൂർ പോകുന്ന വഴിയില്ല ബ്രൈമൂർ വാട്ടർഫാൾസിന്റെ ചെക്‌പോസ്റ്റിൽ നിന്നും 6 കിലോമീറ്റർ മാറി ഉൾകാടിലൂടെ കല്ലുകളും ചെളിയും നിറഞ്ഞ ചെറിയ ഇടുങ്ങിയ വഴിയും തൊടുകളും കടന്നു ഏകദേശ ആരാമണിക്കൂർ യാത്രയാണ് ഇവിടെക്കുള്ളത് (കൂടുതൽ ഭാഗവും ഓഫ്‌റോഡ് ഇഷ്ട്ടപെടുന്നവർക്കുള്ളതാണ്.)
പേര് സൂചിപ്പിക്കുന്നത് പോലെ ഏഴു തോടുകൾ കടന്നാണ് ഇവിടെ എത്തിച്ചേരുന്നത്. അത് കൊണ്ട്തന്നെയാണ് ഏഴു തോട് എന്നു വിളിപ്പേര് വന്നത്.കാടിനുള്ളിലൂടെ ഒഴുകി എത്തുന്ന വെള്ളം ഇവിടെ എത്തുബോൾ പാറയുടെ മുകളിൽ നിന്നും താഴെക്ക് പതിച്ചു ഒരു ചെറിയ വെള്ളച്ചാട്ടമായി മാറുന്നു.അധികം താഴ്ചയില്ലാത്തതു കൊണ്ട് തന്നെ വെള്ളച്ചാട്ടത്തിനടിയിൽ നിന്ന് കുളിക്കാൻ പറ്റുന്നത് തന്നെയാണ് വന്യജീവികൾ അധികമായി ഉള്ള ഒരു പ്രേദേശം കൂടിയാണ് ഇത് (ആനയും, കാട്ടുപോത്തുകളും, വിഷപാമ്പുകളുമാണ് കൂടുതലും )അത് കൊണ്ട് തന്നെ ഇവിടേക്കുള്ള യാത്ര വളരെ അപകടവും നിറഞ്ഞതാണ്

Комментарии

Информация по комментариям в разработке