ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിക്കുന്നു, മൂന്ന് ദിവസം ജാഗ്രത, മണ്ണിടിച്ചില്‍ സാധ്യത | Kerala Rains

Описание к видео ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിക്കുന്നു, മൂന്ന് ദിവസം ജാഗ്രത, മണ്ണിടിച്ചില്‍ സാധ്യത | Kerala Rains

ന്യൂനമര്‍ദ്ദങ്ങള്‍ ശക്തിപ്രാപിക്കുന്നു, മൂന്ന് ദിവസം ജാഗ്രത, മണ്ണിടിച്ചില്‍ സാധ്യത
സംസ്ഥാനത്ത് മൂന്നു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ, കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപവും പശ്ചിമ ബംഗാളിനും വടക്കു കിഴക്ക് ജാര്‍ഖണ്ഡിനും മുകളിലായുള്ള രണ്ട് ന്യൂനമര്‍ദ്ദങ്ങളുടെയും മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളതീരം വരെയുള്ള ന്യൂനമര്‍ദ്ദപാത്തിയുടെയും ഫലമായാണിത്. മദ്ധ്യ, വടക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ ലഭിക്കുക. ഇന്ന് കോഴക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരള തീരത്ത് കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല. 28ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

#keralanews #keralarain #weatherupdate

Комментарии

Информация по комментариям в разработке