ആരുമറിയാത്ത ഒരു പുസ്തകത്തിന്റെ വിശേഷങ്ങൾ | Himalaya | M K Ramachandran | Sarathkrishnan | Geethamma

Описание к видео ആരുമറിയാത്ത ഒരു പുസ്തകത്തിന്റെ വിശേഷങ്ങൾ | Himalaya | M K Ramachandran | Sarathkrishnan | Geethamma

  / sarathkrishnanmr  

ഒരുപാട് പേർ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് എന്നു മുതലാണ് നിങ്ങൾക്കീ യാത്രാ കമ്പം തുടങ്ങിയത്, ഒറ്റവരിയിൽ എനിക്ക് അതിനൊരു ഉത്തരമെ ഉള്ളു " എൻ്റെ അച്ഛൻ്റെ പേര് എം.കെ. രാമചന്ദ്രൻ എന്നാണ് ". മഞ്ഞിൻ്റെ മായാ പ്രപഞ്ചത്തെ സ്നേഹിക്കുന്നവർക്ക് ആ ഉത്തരം കേട്ടാൽ പിന്നെ മറുചോദ്യത്തിൻ്റെ ആവശ്യമില്ല. അതെ അഭിമാനത്തോടെ പറയാം എം.കെ. ആർ ആണ് എൻ്റെ അച്ഛൻ, അതിനാൽ തന്നെ എൻ്റെ ജീനിൽ ഉള്ളതാണ് യാത്ര. ഹിമാലായത്തെക്കുറിച്ച് ഞാൻ അറിയുന്നതും, പഠിക്കുന്നതും, സ്നേഹിക്കുന്നതും എൻ്റെ അച്ഛനിലൂടെ ആണ്. ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് അവരെ കൈലാസത്തിലേക്ക് നയിച്ചത് അച്ചൻ്റെ ആദ്യ പുസ്തകമായ "കൈലാസ് മാനസരോവർ യാത്ര ഉത്തരാഖണ്ഡിലൂടെ " ആണെന്ന്. കറണ്ട് ബുക്ക്സ് ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റ ഈ പുസ്തകത്തിന് 2005ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭ്യമായി. പല കൈലാസ യാത്രികരും പറയും..., ശരത്തെ അച്ചൻ കൈലാസത്തിൻ്റെ ബ്രാൻ്റ് അംബാസഡർ ആണെന്ന് " അതിലും വലിയ അംഗീകാരം എന്ത് വേണം. സാക്ഷാൽ വടക്കുംനാഥൻ്റെ അനുഗ്രഹം. ആദ്യ പുസ്തകത്തിന് ശേഷം ആദി കൈലാസ യാത്ര, തപോഭൂമി ഉത്തരാഖണ്ഡ്, ദേവഭൂമിയിലൂടെ, ഡാകിനിമാരുടെ ഹൃദയഭൂമി തുടങ്ങിയ യാത്രാ വിവരണങ്ങളും. പഞ്ച കൈലാസങ്ങളും, പഞ്ചകേദാരങ്ങളും, ചതുർധാമങ്ങളു, ഹിമായശ്യംഗങ്ങളിൽ എത്തിപ്പെടുവാൻ ബുദ്ധിമുട്ടുള്ള നൂറ്റി ഇരുപതോളം സ്ഥലങ്ങളിലേക്കുമടക്കം ഈ ദേവഭൂമിയിലൂടെ നൂറിലേറെ തവണ സഞ്ചരിച്ചിട്ടുണ്ട്. സാധാരണ വീട്ടിലുള്ള പ്പോഴെല്ലാം അച്ഛൻ എഴുത്തിൻ്റെ ലോകത്തിലാണ്. ഇനി പുറത്തിറങ്ങുവാൻ പോകുന്ന അടുത്ത യാത്രാ വിവരണ ഗ്രന്ഥത്തെക്കുറിച്ച് അച്ഛൻ്റെ വാക്കുകളിലൂടെ തന്നെ മനസ്സിലാക്കുവാനും, എൻ്റെ ചില സംശങ്ങൾക്ക് അദ്ദേഹത്തിൻ്റെ മറുപടിയുമാണീ വീഡിയോ. തുടർന്നുള്ള ദിവസങ്ങളിൽ അച്ഛൻ്റെ ഒഴിവനുസരിച്ച് ബാക്കി പോസ്റ്റ് ചെയ്യുന്നതായിരിക്കും.

|| ANTI-PIRACY WARNING ||

This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии

Информация по комментариям в разработке