നമ്മൾ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രത്തോളം ഭാഗ്യവും നമ്മുക്കുണ്ടാകും.!

Описание к видео നമ്മൾ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രത്തോളം ഭാഗ്യവും നമ്മുക്കുണ്ടാകും.!

സ്വാമിജിയോടൊത്തുള്ള ഭൂട്ടാൻ യാത്രയിൽ സിക്കിംമിലെ ഗാങ്ടോക്കിൽ നിന്നും വെസ്റ്റ്ബംഗാളിലെ ഡാർജിലിംഗിലേക്കുള്ള യാത്ര Gangtok,Sikkim, Dargeeling, വെസ്റ്റബിങ്ങൾ

നമ്മൾ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രത്തോളം ഭാഗ്യവും നമ്മുക്കുണ്ടാകും..!

പശ്ചിമ ബംഗാളിന്റെ വടക്കേ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡാർജിലിംഗ്  Darjeeling . ഡാർജിലിംഗ് ജില്ലയുടെ തലസ്ഥാ‍നമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ(6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഡാർജിലിംഗ് ചായ, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, യുനെസ്കോ-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങൾ. അവിടുത്തെ ചായത്തോട്ടക്കാർ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെർമന്റേഷൻ വഴി ലോകത്തിലേ തന്നെ മേൽത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാർജിലിംഗ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.

ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിദ്യാഭ്യാസം നടത്തുന്ന അനവധി ബ്രിട്ടീഷ് രീതിയിലുള്ള പബ്ലിക് സ്കൂളുകൾ ഡാർജിലിംഗിലുണ്ട്. 1980-കളിൽ ഈ നഗരവും ഇതിനോടു ചേർന്നു കിടക്കുന്ന കലിംപോങ്ങ് എന്ന പ്രദേശവും ചേർത്ത് ഗോർഖ്‌ലാൻഡ് എന്നൊരു രാജ്യമാക്കണമെന്ന ഒരു വിഭജനവാദം ഉടലെടുത്തിരുന്നു. എന്നാൽ സ്വയംഭരണാവകാശമുള്ള ഒരു തദ്ധേശ വികസന സമിതിയുടെ രൂപവത്കരണത്തോടെ കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റവും ആസൂത്രിതമല്ലാത്ത നഗരവൽക്കരണവും മൂലം പരിസ്ഥിതി വിവഭങ്ങളുടെ ഉപയോഗം വർദ്ധിച്ചതു കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കൊണ്ടിരിക്കുന്നു.

ഡാർജിലിംഗിന്റെ ചരിത്രം നേപ്പാൾ, ഭൂട്ടാൻ, സിക്കിം, ബംഗാൾ എന്നിവയുടേതുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. 19-ആം നൂറ്റാണ്ടിന്റെ ആദ്യ ഭാഗം വരെ ലെപ്ചാ വംശജർ താമസിച്ചിരുന്ന ഡാർജിലിംഗ് പ്രദേശം നേപ്പാളിലേയും സിക്കിമിലേയും രാജവംശങ്ങൾ മാറി മാറി ഭരിക്കുകയായിരുന്നു.1828ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കുറച്ച് ഉദ്യോഗസ്ഥർ സിക്കിമിലേക്ക് പോകുന്ന വഴി ഡാർജിലിംഗിൽ താമസിക്കുകയും ബ്രിട്ടീഷ് പട്ടാളക്കാരുടെ സുഖവാസ കേന്ദ്രമായി ഡാർജിലിംഗിനെ തീർച്ചപ്പെടുത്തുകയും ചെയ്തു. 1835ൽ സിക്കിമിലെ ചോഗ്യാലിൽ നിന്നും കമ്പനി ഡാർജിലിംഗിനെ പാട്ടത്തിനെടുത്തു. ഇവിടെ ഒരു മലയോര സുഖവാസകേന്ദ്രം പണിചെയ്യേണ്ടതിന്റെ ചുമതല കമ്പനിയിലെ ഒരു ഭിഷഗ്വരനായിരുന്ന ആർതർ കാംബെല്ലിനും ലഫ്റ്റനന്റ്.നേപ്പിയർക്കും (പിന്നീട് ഇദ്ദേഹം മഗ്ദലയിലെ ലോർഡ് നേപ്പിയർ എന്ന് അറിയപ്പെട്ടു) ആയിരുന്നു.
ഡാർജീലിങ്ങ് സ്ഥിതി ചെയ്യുന്നത് രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിനാല് മീറ്ററിനും ആറായിരത്തി തൊള്ളായിരത്തി എൺപത്തി രണ്ട് മീറ്ററിനും ഇടയിൽ പൊക്കത്തിൽ ഡാർജീലിങ്ങ് ഹിമായലൻ കുന്നുകളിലുള്ള ഗും എന്നയിടത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് തുടങ്ങുന്ന ഡാർജീലിങ്ങ്-ജലപഹാർ മലനിരകളിലാൺ. ഈ മലനിരകൾക്ക് ഇംഗ്ലീഷ് അക്ഷരമായിലെ Y എന്ന ആകൃതിയാണ്. ഇതിന്റെ അടിഭാഗം കടപഹാറിലും ജലപഹാറിലുമായി നിൽക്കുകയും, മുകൾ തറ്റങ്ങൾ നിരീക്ഷണ മലകളുടെ വടക്കോട്ട് നിൽക്കുകയും ചെയ്യുന്നു.. വടക്ക്-കിഴക്ക് അറ്റം പൊടുന്നനേ താഴ്ന്ന് ലെബോങ്ങ് ചുരത്തിൽ അവസാനിക്കുകയും, വടക്ക്-പടിഞ്ഞാറേ അറ്റം വടക്ക് മൂലയിലൂടെ കടന്ന് ടുക്വേർ ചായത്തോട്ടത്തിനടുത്തുള്ള താഴ്വരയിൽ അവസാനിക്കുകയും ചെയ്യുന്നു.

നിങ്ങൾ അടിയിൽ എത്തുമ്പോൾ നിങ്ങൾ എത്ര ഉയരത്തിൽ കുതിക്കുന്നു എന്നതാണ് വിജയം

ജീവിതം എന്നത് സൈക്കിൾ ചവിട്ടുന്നതുപോലെയാണ് നിങ്ങളുടെ ബാലൻസ് നിലനിർത്താൻ നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കണം

#swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
#swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv#sikkim #bhutan #gangtok #siliguri
#dargeeling #westbengal #sikkimtour #bhutiya #kamakhyatemple #gohati #kamakhyamantra

Комментарии

Информация по комментариям в разработке