Onachirakeri Varunnoru | K S Chithra | Sharreth | Rajeev Alunkal | Onam 2024

Описание к видео Onachirakeri Varunnoru | K S Chithra | Sharreth | Rajeev Alunkal | Onam 2024

Lyrics : Rajeev Alunkal
Music : Sharreth
Singers : K S Chithra | Sharreth

Keyboard programming : Biju Poulose | Sharreth
Rhythm programming : Renjith
Accoustic percussions : Shruthi Raj | Veda
Nadaswaram : Shivakumar
Veena : Shivanarayana
Chorus : Milan Surya Amal vishnu
Swetha Gayathri Vidya Avani
Orchestra coordinator : Vincent K D
Recorded at Omm studio Chennai by Bramma and K7 kochi by Ashwin
Final mixed and mastered at K7 by Ashwin
Camera : Vinu Nair | Mahesh
Editing : Priyadarshan P G

Lyrics

പല്ലവി

ഓണച്ചിറകേറി വരുന്നൊരു
നീലനിലാക്കളിയോടം കണ്ടോ...?
ഓർമ്മക്കിളി വാതിലിലൂടൊരു പൂവിളിയെങ്ങാൻ കേൾക്കുന്നുണ്ടോ"...?
ഓടത്തണ്ടൂതിയ കാറ്റിന് കൂട്ടുവരാനൊരു പെണ്ണാളുണ്ടോ
ഓട്ടുവളക്കൈകളിലേന്തിയ
പൂവിന് പുഞ്ചിരി കൊഞ്ചാറുണ്ടോ
ചെമ്പകകാവിൽ തുമ്പികൾക്കായി
തമ്പുരാൻ തന്നെ ചുംബനക്കാലം..!
തിനവയലിനു മിറമ്പിൽ
കുടമരത്തിൽ
ചെറുചിങ്ങകുയിൽ ഈണം കുറുകി ...
അത്തം പത്തിനെത്തി ഒരുങ്ങി ഒതുങ്ങി നിന്ന കുരുന്നു വിരുന്നിനിന്ന് പൊലിപൊലിയോ...
മുത്തുമണിക്കമ്മൽ അണിഞ്ഞ അഴകിനുള്ളിൽ നിറഞ്ഞ തെളിമയിന്ന് പൊലി പൊലിയോ... (2)

അനുപല്ലവി

തേനിമ്പം തലമുറയ്ക്കായ് നൽകുവാൻ
പുതുപാണന്റെ പുലർവീണ മൂളുന്നു
മാനത്തെ മഷിക്കാവിൽ താരങ്ങൾ
മലയാളത്തിൻ വിളക്കേന്തിനിൽക്കുന്നു.
നിള നനച്ച ഇടവഴി നടന്നു നിറയുക പഴമകളേ ..
ഇല വിരിച്ചു ചെറുപറ നിറച്ചു കളമിനി എഴുതുക കനിമൊഴിയേ...
പോയ കാലത്തിലെ സ്നേഹതീരങ്ങളിൽ
പീലി നീർത്തീടുമെൻ പ്രാണമന്ദാരമേ
ഒരു കുടന്ന കുളിരുമായി ഇതിലെ വന്ന പൗർണമിക്ക്
മുത്തേ വന്ന് മുത്തം നൽകാമോ...
അത്തം പത്തിനെത്തി ഒരുങ്ങി ഒതുങ്ങി നിന്ന കുരുന്നു വിരുന്നിനിന്ന് പൊലിപൊലിയോ
മുത്തുമണികമ്മൽ അണിഞ്ഞ അഴകിനുള്ളിൽ നിറഞ്ഞ തെളിമയിന്ന് പൊലി പൊലിയോ (2)

(ഓണച്ചിറകേറി ...)

ചരണം

തുഞ്ചന്റെ കിളിമകൾ തൻനെഞ്ചിലെ
ചെറുചിന്തിന്റെ പൊരുൾ മെല്ലെ നീർത്തുന്നു
കുഞ്ചന്റെ കളിത്തുള്ളൽ കാണാനായ്
കനവോരത്തെ മണിത്തുമ്പ പൂക്കുന്നു
കവി കുലത്തിനണിയറ തുറന്നു അതിശയ നിറമിനിയെഴുതെഴുത്..
കണിവരമ്പിൽ കൈതകൾ പറഞ്ഞ കഥകളിൽ അടിമുടി ഉണരുണര്
കൂടിയാട്ടത്തിലെ കാവ്യഭാവങ്ങളെ
കൂത്തരങ്ങിൽ തൊടും
കേരകേദാരമേ
പുതുവസന്ത വനികതന്നിൽ ഒരുമമൂളി ഓടിവന്ന ഓണക്കാലത്തുമ്പി പൂത്തുമ്പി ...!
അത്തം പത്തിനെത്തി ഒരുങ്ങി ഒതുങ്ങി നിന്ന കുരുന്നു വിരുന്നിനിന്ന് പൊലിപൊലിയോ
മുത്തുമണിക്കമ്മൽ അണിഞ്ഞ അഴകിനുള്ളിൽ നിറഞ്ഞ തെളിമയിന്ന് പൊലി പൊലിയോ (2)
(ഓണച്ചിറകേറി...)


Subscribe to our Youtube Channel
https://bit.ly/31Rxtku
Enjoy and stay connected with us!!
Like us:   / audiotracs  
Follow us :   / audiotracs  
Circle us : https://plus.google.com/u/0/b/1073192...

Комментарии

Информация по комментариям в разработке