വീട്ടിൽ ഉണ്ടാക്കാം അടിപൊളി ലഡ്ഡു | Laddu Recipe

Описание к видео വീട്ടിൽ ഉണ്ടാക്കാം അടിപൊളി ലഡ്ഡു | Laddu Recipe

Ruchi, A Visual Travelogue by Yadu Pazhayidom

Easier way to contact me is by messaging on Instagram
  / yadu_pazhayidom  

Email:
[email protected]

ലഡ്ഡു റെസിപ്പി

നമുക്കെല്ലാം വളരെ സുപരിചിതമായ മറ്റൊരു മധുര പലഹാരമാണ് ലഡ്ഡു. എല്ലാ പ്രായത്തിലുള്ളവരെയും ഒരുപോലെ ആകർഷിക്കുന്ന ലഡ്ഡു പാകം ചെയ്യുന്നതെങ്ങനെ എന്ന് രുചിയുടെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നു .
ജിലേബിയുടെ പോലെ തന്നെ ലഡ്ഡുവിന്റെയും കളർ ആർട്ടിഫിഷ്യൽ കളർ ചേർത്താണ് മാറ്റിയെടുക്കുന്നത്. ഇവിടെ കളർ ചേർക്കുവാനായി Bush എന്ന കമ്പനിയുടെ കളർ ആണ് ചേർത്തിരിക്കുന്നത്.
(കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരമുള്ള കളർ ആണ് )

ചേരുവകൾ

കടലമാവ് : 500 ഗ്രാം
പഞ്ചസാര : 1250 ഗ്രാം
Lemon Yellow color : 1/2 tea സ്പൂൺ
ഡാൽഡ : 500 മില്ലി
ഏലക്ക പൊടിച്ചത് : 1 ടീ സ്പൂൺ
ഗ്രാമ്പു ചതച്ചത് : 1 ടീ സ്പൂൺ
നട്സ് വറുത്തെടുത്തത് : ആവശ്യത്തിന്
കിസ്മിസ് : ആവശ്യത്തിന്
ക്രിസ്റ്റൽ ഷുഗർ : ആവശ്യത്തിന്
നെയ്യ് : 1 ടീ സ്പൂൺ

പാകം ചെയുന്ന വിധം

അര ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് lemon yellow കളർ ചേർത്ത് അതിൽ കടലമാവ് നന്നായി തരിയില്ലാതെ കലക്കിയെടുക. അടിവശം ഉരുണ്ട പാനിൽ ഡാൽഡ ഒഴിച്ച് തിളച്ചു വരുമ്പോൾ അതിൽ കടലമാവ് ബൂന്ദി മുത്തുകളായി വീഴ്ത്തിയെടുക്കുക. പഞ്ചസാര പാനി തയ്യാറാക്കി നൂൽ പരുവം ആവുമ്പോൾ അടുപ്പത്തു നിന്നും വാങ്ങി വറുത്തു കോരി വച്ചിരിക്കുന്ന ബൂന്ദിയിലേക്ക് ചേർക്കുക.
ഏലക്ക പൊടിച്ചതും ഗ്രാമ്പുവും നട്സും ക്രിസ്റ്റൽ ഷുഗറും കിസ്മിസ്സും ചേർത്ത് നന്നായി കുഴച്ച് ഉരുട്ടിയെടുക്കുക.
ലഡ്ഡു റെഡി....!!
ഒന്ന് രണ്ടു കാര്യങ്ങൾ കൂടി,
ചൂടാറുന്നതിന് മുന്നേ ഉരുട്ടിയെടുക്കുവാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ നല്ല ചൂടുള്ളതിനാൽ കുട്ടികളെക്കൊണ്ട് ഉരുട്ടി എടുപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.

നന്ദി
💝

വേണുവേട്ടനെ ബന്ധപ്പെടുവാനുള്ള നമ്പർ : 9847 670 382



Location: Venu ettan's home, Thodupuzha
Direction: Reji Ramapuram
DOP: Harish R Krishna
Lights: Akshay Menon
Cuts and Edits: Anand
Creative Support: Amrutha Yadu

Комментарии

Информация по комментариям в разработке