ഷഡാധാര ചക്രങ്ങളും അതിന്റെ ദേവതകളും

Описание к видео ഷഡാധാര ചക്രങ്ങളും അതിന്റെ ദേവതകളും

ഷഡാധാര ചക്രങ്ങളും അതിന്റെ ദേവതകളും..
മൂലാധാര ചക്രം മുതൽ ശിരസ്സിലുള്ള സഹസ്രഹാര ചക്രം വരെയുള്ള ഏഴു ചക്രങ്ങളെയും അവയുടെ മുഴുവൻ കഴിവും പ്രത്യക്ഷപ്പെടുന്ന രീതിയിൽ കുണ്ഡലിനി പ്രാവർത്തികമാക്കുന്നു. മനുഷ്യൻറെ പ്രവൃത്തികൾ, നേട്ടങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത്‌ ഈ ഏഴു ചക്രങ്ങളാണ്‌. മൂലാധാരചക്രം ഉണർന്ന അവസ്ഥയിൽ ഉള്ള ഒരു മനുഷ്യന്‌ ഭക്ഷണം, ഉറക്കം തുടങ്ങിയവയിൽ കൂടുതൽ താൽപര്യമുണ്ടാകും. അനുഭവം, വിവരശേഖരണം തുടങ്ങിയവയുടെ അടിസ്ഥാന ഉറവായിരിക്കുന്ന ഈ ചക്രമാണ്‌ മനുഷ്യൻറെ വളർച്ചയുടെ ചാലകശക്തി. പഞ്ചഭൂതങ്ങളിൽ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ചക്രമാണിത്‌. ജനനേന്ദ്രിയത്തിനു അൽപ്പം മുകളിലായി സ്ഥിതി ചെയ്യുന്നതാണ്‌ സ്വാധിഷ്‌ഠാനം. ജലതത്വത്തിന്റെ ഉദാഹരണമാണ്‌ ഈ ചക്രം. ഇഹലോക ജീവിതത്തിൻറെ സുഖങ്ങൾക്കുള്ളതാണ്‌ ഇത്‌. നമ്മുടെ നാഭിയ്ക്കരികിലായി മണിപ്പൂരകം കാണപ്പെടുന്നു. അഗ്നിതത്വത്തെ പ്രതിഫലിക്കുന്ന ഈ ചക്രം ഉത്തേജിതാവസ്ഥയിലിരിക്കുമ്പോൾ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യനായി മാറുന്നു. അങ്ങനെയുള്ളവർ ജീവിതത്തിൽ വളരെ ശോഭിക്കും.

How to do yoga properly
What are seven chakras
Steps of doing dhyanam
Steps of doing yoga
Steps of doing kundalini yoga

ഹൃദയ മദ്ധ്യേ സ്ഥിതി ചെയ്യുന്ന അനാഗതചക്രം വായുതത്വത്തിൻറെ പ്രതീകമാണ്‌. സൃഷ്‌ടി, സ്‌നേഹം തുടങ്ങിയവയുടെ ആത്മചക്രമാണിത്‌. തൊണ്ടയിലുള്ള വിശുദ്ധി ചക്രം ആകാശതത്വത്തെ പ്രതിഫലിപ്പിക്കുന്നു. തിന്മകളെ തടയുന്ന ചക്രമാണിത്‌. പുരികമദ്ധ്യേ ഉള്ള ആഗ്നാചക്രം ഉയർന്ന തലത്തിലുള്ള വിജ്ഞാന സമ്പാദനത്തിനു കാരണഭൂതനാകുന്നു. അവസാനമായി, നിറുകയിൽ സ്ഥിതിചെയ്യുന്നതാണ്‌ സഹസ്രഹാരം. സ്വയം മറന്ന് സ്വാതന്ത്ര്യത്തിൻറെ ആനന്ദം പകരുന്ന ചക്രമാണിത്‌. ശിവൻ ശിരസ്സിൽ സർപ്പത്തെ ധരിച്ചുകൊണ്ട്‌ നൃത്തം ചെയ്യുന്നത് കുണ്ഡലിനി ശക്തി ശിരസ്സിലുള്ള സഹസ്രഹാര ചക്രത്തെ ഉണർത്തിയ അവസ്ഥയെയാണ്‌ അത്‌ പ്രതിഫലിപ്പിക്കുന്നത്‌.

അവതരണം :- HARILAL RAJAN

Комментарии

Информация по комментариям в разработке