Radhayevide?( Full poem) |രാധയെവിടെ?(മുഴുവൻ കവിതയും)|Sugathakumari

Описание к видео Radhayevide?( Full poem) |രാധയെവിടെ?(മുഴുവൻ കവിതയും)|Sugathakumari

സുഗതകുമാരിയുടെ കൂടുതൽ കവിതകൾക്ക്
   • kavyam sugeyam/Sugathakumari poems  
കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/

രാധയെവിടെ ? പ്രണയിക്കുന്ന പെണ്ണിന്റെ പകർന്നാട്ടങ്ങൾ. രാധയായി, മീരയായി, ചൈതന്യനായി, ആണ്ടാളായി , കുറൂരമ്മയായി സീതയും അഹല്യയുമായി .. പിന്നേയും പലരായി . പെണ്ണിൽ നിന്നും മണ്ണിലേയ്ക്കുള്ള കൂടുവിട്ട് കൂടുമാറൽ. അത് തന്നെയല്ലേ സുഗതകുമാരിക്ക വിതകളുടെ പൊരുൾ ..?
പ്രിയസുഹൃത്ത് പ്രസന്ന ആര്യന്റെ വരയിൽ സുഗതകുമാരിയുടെ 'രാധ എവിടെ എന്ന കവിതയുടെ ആലാപനം . കാവ്യം സുഗേയത്തിൽ ഏറ്റവും കൂടുതൽ സമയവും പരിശ്രമവും വേണ്ടി വന്ന വീഡിയോ ആണിത് . കാണുമല്ലോ . അഭിപ്രായങ്ങളും പറയുമല്ലോ.
"പാടത്തു കറ്റ മെതിച്ചുകൂട്ടുന്നോരു
പാവങ്ങൾ പെണ്ണുങ്ങൾ തൻ നിരയിൽ
കൂട്ടമായാടും തെളിച്ചു പോകുന്നോരു
നാട്ടിൻപുറപ്പെൺകിടാങ്ങൾ തന്നിൽ
വെള്ളിത്തളയിട്ടു മൺചുമക്കുന്നോരിൽ
വെള്ളം തിരഞ്ഞെത്തുമമ്മമാരിൽ
റാട്ടു കറക്കിത്തിരിതെറുക്കെപ്പഴം
പാട്ടൊന്നു പാടിയിരിക്കുവോരിൽ
തേയില നുള്ളിത്തളരുവോരിൽ,
വെയിൽത്തീയിൽ കരിങ്കല്ലുടയ്ക്കുവോരിൽ
എന്നുമടുക്കളച്ചൂടിൽ കരിഞ്ഞിടും
പെങ്ങളിൽ, കണ്ണീരടക്കുവോരിൽ
പാതിയുന്മാദത്തിലേതോ പുലമ്പിയീ
പ്പാതയിൽ തേടി നടക്കുവോരിൽ
എന്നുമുണ്ടായിരുന്നീലയോ രാധ?
നാംഒന്നു നോക്കീടുകിൽ കണ്ടറിയും..."


രാധയെവിടെ ?_ സുഗതകുമാരി

Комментарии

Информация по комментариям в разработке