P Mujeeb Rahman | ഹിന്ദുത്വ വംശീയതക്കെതിരെ - ബഹുജന റാലിയും | സാഹോദര്യ സമ്മേളനവും

Описание к видео P Mujeeb Rahman | ഹിന്ദുത്വ വംശീയതക്കെതിരെ - ബഹുജന റാലിയും | സാഹോദര്യ സമ്മേളനവും

എൻറെ മുമ്പിൽ ഇരിക്കുന്ന അറബിക്കടൽ ഉണ്ടല്ലോ!

അതിൻറെ തിരമാലകൾ ഉണ്ടല്ലോ!

അനന്തമായി കിടക്കുന്ന ആ കടലോളം പ്രതിസന്ധികളിലൂടെ ഈ സമുദായം കടന്നു പോകേണ്ടി വന്നാലും ആ പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് പോകാൻ ആത്മവിശ്വാസം നൽകുന്ന ഒരു ചരിത്രം നമ്മുടെ പിന്നിലുണ്ട് .അത് വെറും ചരിത്രമല്ല .നമ്മുടെ മുമ്പിൽ വരച്ചു വക്കപ്പെട്ട കൃത്യമായ ചരിത്രമാണ് .നാഗരികതയുടെ ചരിത്രമാണ്. ആദ് സമൂഹം ,സമൂദ് ഗോത്രം, ഇറം ഗോത്രം, ഫറോവ ചക്രവർത്തിയുടെ ജനസമൂഹം എന്നിവയെകുറിച്ച് വിശുദ്ധ ഖുർആനിൽ കൃത്യമായി പറയുന്നുണ്ട്.

ധിക്കാരത്തിന്റെയും അതുപോലെ തന്നെ അനീതിയിലും കെട്ടിപ്പൊക്കപ്പെട്ട കോട്ട ,ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും അനന്തമായി തുടർന്നിട്ടില്ല എന്നത് തന്നെയാണ് നമ്മുടെ പ്രതീക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം.

ഹിറ്റ്ലറും മുസോളിനിയും തകർന്നിട്ടുണ്ടെങ്കിൽ ഏരിയൽ ഷാരൊൻ ഈ ലോകത്ത് അനുഭവിച്ചിട്ടുണ്ട് എന്നുണ്ടെങ്കിൽ ആയുധപ്പുരക്ക് കാവൽ നിന്നുകൊണ്ട് തീർത്തു കളയാം എന്ന് തീരുമാനിച്ച നെതന്യാഹു വിയർക്കുന്നുണ്ട് എങ്കിൽ അമിത് ഷായും മോഡിയും വിയർക്കേണ്ട ഒരു കാലഘട്ടം വരും.

നമ്മെ സംബന്ധിച്ചിടത്തോളം അതിന് ആത്മവിശ്വാസം നൽകുന്ന ആത്മാഭിമാനം നൽകുന്ന ഒരുപക്ഷേ കടലും കരയും എല്ലാം എതിരാകുന്ന ഒരു കാലഘട്ടത്തിലും അതിനെയും അതിജീവിക്കാൻ കഴിയുന്ന ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഈമാൻ കൊണ്ട് ഉൾക്കരുത്ത് നേടാൻ നമുക്ക് സാധിക്കണം.

" ലോകത്ത് മഹാത്ഭുതമായ ഗസ"!! ആകാശത്ത് ഉപരോധിക്കപ്പെട്ട ജനത.. കടലിൽ ഉപരോധിക്കപ്പെട്ട ജനത.. ഈജിപ്തിന്റെ ഭാഗത്ത് ഉപരോധിക്കപ്പെട്ട ജനത.. ഇസ്രായേലിന്റെ ഭാഗത്ത് ഉപരോധിക്കപ്പെട്ട ജനത... അവർക്ക് അനുവദിക്കപ്പെട്ട 45km നീളവും 20km വീതിയും ഉള്ള ഒരു തുണ്ട് ഭൂമിയിൽ ഉപരോധിക്കപ്പെട്ട ജനത ...ആകാശത്തു നിന്ന് തീ മഴ വർഷിപ്പിക്കപ്പെട്ട ജനത...നൂറു ദിവസത്തിലധികം ആകാശത്തുനിന്ന് തീമഴ വർഷിച്ചിട്ട് എല്ലാ തല ഉയർത്തി നിൽക്കുന്ന കെട്ടിടങ്ങളും തകർന്നു തരിപ്പണമായി യുദ്ധഭൂമി മൈതാനമായി മാറിയ ജനത...മുപ്പതിനായിരത്തോളം ആളുകളുടെ കബറടക്കം നടന്ന ജനത.. എന്നിട്ടും വിയർക്കുന്നത് യഹ്യ സിൻവാർ അല്ല..മുഹമ്മദ് ദയിഫ് അല്ല..നെതന്യാഹു ആണ്..എന്തുകൊണ്ട് വിയർക്കുന്നു എന്ന് ചോദിച്ചാൽ അവർക്ക് തകർക്കാൻ കഴിയാത്ത ഒരു വിശ്വാസം ഉണ്ട്.. അവർക്ക് പിടി കിട്ടാത്ത ഒരു ഇച്ഛാശക്തി ഉണ്ട്.

വിശ്വാസത്തിൻറെ കാര്യത്തിൽ വൈവിധ്യത്തെ ചേർത്ത് നിർത്തി ഈ പറയപ്പെട്ട സാമൂഹ്യ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അന്ധകാരമുറ്റ ഈ കാലഘട്ടത്തിൽ വെളിച്ചത്തിന്റെ തുരുത്ത് സൃഷ്ടിച്ച ഒരു പുതിയ പ്രഭാതത്തെ സ്വപ്നം കണ്ട് നിരന്തരമായി സമൂഹവുമായി ചേർന്ന് ഈ പറയപ്പെട്ട പ്രതിസന്ധിയെയും നാം മറികടക്കും എന്ന ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോകുക.

(ഹിന്ദുത്വ വംശീയതക്കെതിരെ ബഹുജന റാലിയിൽ ജമാഅത്തെ ഇസ്ലാമി അമീർ മുജീബ് റഹ്മാന്റെ പ്രഭാഷണത്തിൽ നിന്ന്)

നാഥൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ🤲🏻

ഹിന്ദുത്വ വംശീയതക്കെതിരെ
സാഹോദര്യ സമ്മേളനം
✨⚡✨⚡✨⚡✨⚡✨⚡
Syed Sadatullah Husaini
   • Syed Sadatullah Husaini | Resist Hind...  
Abdul Hakeem Nadwi
   • Abdul Hakeem Nadwi | ഹിന്ദുത്വ വംശീയത...  
MUFTI ABDUL BATIN NOAMANI
   • ABDUL BATIN NOAMANI | Resist Hindutva...  
Ct Suhaib
   • CT SUHAIB | Resist Hindutva Racism | ...  
HAFIZ ABDUSHUKUR QASIMI
   • HAFIZ ABDUSHUKUR QASIMI | Resist Hind...  
TK FAROOK
   • TK FAROOK | Resist Hindutva Racism | ...  
P Mujeeburahman
   • P Mujeeb Rahman | ഹിന്ദുത്വ വംശീയതക്ക...  
P Surendran
   • P Surendran | Resist Hindutva Racism ...  
SHIHAB POOKKOTTUR
   • SHIHAB POOKKOTTUR | Resist Hindutva R...  
Sajitha PTP
   • Sajitha PTP | ഹിന്ദുത്വ വംശീയതക്കെതിര...  
KK BABURAJ
   • KK BABURAJ | Resist Hindutva Racism |...  
T MUHAMMED VELAM
   • T MUHAMMED VELAM | Resist Hindutva Ra...  
MK MUHAMMEDALI
   • MK MUHAMMEDALI | Resist Hindutva Raci...  
N P Chekkutty
   • N P  Chekkutty | Resist Hindutva Raci...  
R Rajagopal
   • R Rajagopal | ഹിന്ദുത്വ വംശീയതക്കെതിര...  
Aliyar Qasimi
   • Aliyar Qasimi | ഹിന്ദുത്വ വംശീയതക്കെത...  
VT Abdulla KoyaThangal
   • VT Abdulla KoyaThangal | ഹിന്ദുത്വ വം...  

#Resist_Hindutva_Racism
#Mass_Rally
#Fraternal_Conference

Комментарии

Информация по комментариям в разработке