ചരിത്രത്തിലേക്ക് ഒരു കിളിവാതിൽ//A window to the history/G4 tech

Описание к видео ചരിത്രത്തിലേക്ക് ഒരു കിളിവാതിൽ//A window to the history/G4 tech

വടക്കെ മലബാറിലെ പ്രമുഖ നായർ തറവാടുകളിൽ ഒന്നായ കൂടാളി താഴത്ത് വീട്ടിലെ താവഴി ക്കാരുടെ കോമത്ത് എന്ന് പേരുള്ള കൂടാളിയിലെ പഴയ തറവാട് ഭവനമാണ് ഇത്. നൂറ്റാണ്ടുകളുടെ സാക്ഷിയായി നിൽക്കുന്ന ചില തറവാട് വീടുകളിൽ ഒന്നാണ് ഇത്. കെ.ടി കുഞ്ഞികൃഷ്ണനും കുടുംബവും ആണ് ഇന്ന് ഇവിടെ താമസിക്കുന്നത്. കൂടാളി താഴത്ത് വീട്ടിലെ തന്റെ ഭാര്യയ്ക്കും മക്കൾക്കും താമസിക്കാനായി കല്യാട് താഴത്ത് വീട്ടിലെ വലിയ കമ്മാരൻ നമ്പ്യാർ നൂറ്റാണ്ടിന് മുൻപ് നിർമ്മിച്ചതാണത്രെ ഈ ഭവനം. കാലത്തിന് ഓട്ടും പരിക്കേല്പിക്കാനാവാതെ ഗാംഭീര്യത്തോടെ അത് ഇന്നും കഥകൾ പറയുന്നു. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഈ വീടിനെ അനേകം കരകൗശല വസ്തുക്കളുടെയും പുരാവസ്തുക്കളുടെയും ശേഖരമാക്കി മാറ്റിയിരിക്കുന്നു. വർഷങ്ങൾ പഴക്കമുള്ള രേഖകളുടെയും എഴുത്ത് കുത്തുകളുടെയും നല്ലൊരു ശേഖരം തന്നെയുണ്ട് കുഞ്ഞികൃഷ്ണേട്ടന്റെ കയ്യിൽ . ഇന്നത്തെ തലമുറക്ക് തങ്ങളുടെ പൂർവ്വികരെ കുറിച്ചും അവരുടെ സാഹചര്യങ്ങളെയും , രീതികളെയും കുറിച്ച് പഠിക്കാനും അറിയാനും ഉള്ള വായിച്ചാലും, വായിച്ചാലും തീരാത്ത പുസ്തകമാകുന്നു.

Комментарии

Информация по комментариям в разработке