മുരുഡേശ്വർ ക്ഷേത്രം🛕 Shri Murdeshwar Temple 🛕

Описание к видео മുരുഡേശ്വർ ക്ഷേത്രം🛕 Shri Murdeshwar Temple 🛕

. മുരുഡേശ്വർ ക്ഷേത്രം

.കർണ്ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് മുരുഡേശ്വര ക്ഷേത്രം. അറേബ്യൻ കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. മൃഡേശ്വരൻ എന്നറിയപ്പെടുന്ന ശിവൻ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റർ) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളിൽ വെച്ച് രണ്ടാം സ്ഥാനമാണുള്ളത്.


.മൂന്നു പതിറ്റാണ്ട് മുൻപ് ആർ.എൻ. ഷെട്ടി എന്ന ധനികനായ വ്യവസായിയുടെ ശ്രദ്ധ പതിയുന്നതോടെയാണ്. മുരുഡേശ്വര ക്ഷേത്രത്തിന്റെയും ഈ പ്രദേശത്തിന്റെയും ചരിത്രത്തിൽ ഒരു പുതുയുഗം പിറക്കുന്നത്. തദ്ദേശവാസിയും ക്ഷേത്രവുമായി മുൻപ് തന്നെ ആത്മബന്ധമുണ്ടായിരുന്നയാളും നിർമ്മാണ രംഗത്തെ പ്രമുഖനുമായ ഇദ്ദേഹം , എസ്.കെ.ആചാരി എന്ന ശില്പിയുടെ മേൽനോട്ടത്തിൽ 1977-ൽ പുനരുദ്ധാരണപ്രവർത്തങ്ങൾ ആരംഭിച്ചു. പിന്നീട് പത്മാസനത്തിൽ ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ചതുർബാഹുവായ പരമശിവന്റെ കൂറ്റൻ ശില്പവും ഇരുപത് നിലകളുള്ള രാജഗോപുരവും ഷെട്ടി തന്നെ മുൻകൈ എടുത്തു പണിയിപ്പിച്ചു. 123 അടി ഉയരമുള്ള ശിവന്റെ ശില്പം ഷിമോഗ സ്വദേശിയായ കാശിനാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശില്പികൾ കോൺക്രീറ്റിൽ തീർത്തതാണ്. 249 അടി ഉയരമുള്ള രാജഗോപുരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗോപുരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള ശില്പികൾ നിർമ്മിച്ച ഈ ഗോപുരത്തിന്റെ കവാടത്തിൽ രണ്ടു ഗജവീരന്മാരുടെ ശില്പങ്ങളുണ്ട്. ഈ ശില്പങ്ങൾക്ക് പുറമേ ഗീതോപദേശം,ഏഴു കുതിരകളെ പൂട്ടിയ രഥത്തിലേറിയ സൂര്യഭഗവാൻ തുടങ്ങിയ ശില്പങ്ങളും ഇന്ന് മുരുഡേശ്വര ക്ഷേത്രപരിസരത്തുണ്ട്.


Location 🗾👇👇👇

Murudeshwar Temple
https://maps.app.goo.gl/68e3kx8jgmTai...



please watch my video, subscribe, like and comment 🙏

Комментарии

Информация по комментариям в разработке