ജനിതക വഴിയിലൂടെ ഒരു തിരിഞ്ഞുനോട്ടം | ഡോ. വിദ്യാധരപ്രസാദ് ഗുപ്ത

Описание к видео ജനിതക വഴിയിലൂടെ ഒരു തിരിഞ്ഞുനോട്ടം | ഡോ. വിദ്യാധരപ്രസാദ് ഗുപ്ത

വംശനാശം സംഭവിച്ച ഹോമിനിഡുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് 2022 ലെ ഫിസിയോളജി/ മെഡിസിൻ നൊബേൽ സമ്മാനം സ്വാന്റേ പാബോയ്ക്ക് ലഭിച്ചത്. മനുഷ്യപരിണാമം മനസ്സിലാക്കാൻ സഹായിച്ച നിയാണ്ടർത്തലുകളുടെയും ഡെനിസോവന്മാരുടെയും പുരാതന ഫോസിലുകളിൽ നിന്ന് ജീനോമുകൾ സ്വാന്തെ പാബോ വീണ്ടെടുക്കുകയും അവ സീക്വൻസിംഗ് ചെയ്ത് താരതമ്യ പഠനങ്ങൾ നടത്തുകയും ചെയ്തു. നൊബേൽ സമ്മാനാർഹമായ സ്വാന്റേ പാബോയുടെ പഠനങ്ങളെക്കുറിച്ച് ഡോ. വിദ്യാധരപ്രസാദ് ഗുപ്ത സംസാരിക്കുന്നു. ഗ്യാസ്റ്റ്രോ എന്ററോളജി കൺസൾട്ടന്റായ ഡോ ഗുപ്ത മാധ്യമങ്ങളിൽ സയൻസ് ലേഖനങ്ങൾ എഴുതുന്നു.

Комментарии

Информация по комментариям в разработке