കരൾ മാറ്റിവയ്ക്കാൻ റോബോട്ടിക് സർജറി - Dr. S. Sudhindran | Amrita Hospitals

Описание к видео കരൾ മാറ്റിവയ്ക്കാൻ റോബോട്ടിക് സർജറി - Dr. S. Sudhindran | Amrita Hospitals

"കടുത്ത വേദനയും വലിയ മുറിവുകളുമുള്ള ശസ്ത്രക്രിയയോ, ഇതിനു ശേഷമുള്ള ദീർഘനാളത്തെ വിശ്രമമോ ഒന്നും കൂടാതെ തന്നെ കരൾ ദാനം ചെയ്യാൻ റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിലൂടെ സാധിക്കും. ശസ്ത്രക്രിയയിൽ വളരെ കുറച്ച് മുറിവുകൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതാണ് റോബോട്ടിക് സഹായത്തോടെയുള്ള കീഹോൾ ശസ്ത്രക്രിയയുടെ പ്രധാന സവിശേഷത. മറ്റ് ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇതിൽ പേശികളിലുണ്ടാകുന്ന മുറിവ് പൂർണമായും ഒഴിവാക്കാനുമാകും. ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ നേട്ടങ്ങളെപ്പറ്റിയാണ് കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോഇൻടെസ്റ്റൈനൽ സർജറി ആൻഡ് സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം പ്രൊഫസറും ചീഫ് ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. എസ്. സുധീന്ദ്രൻ പ്രേക്ഷകരോട് വിശദീകരിക്കുന്നത്.

കൃത്യതയും സൂക്ഷ്മതയുമാണ് റോബോട്ടിക് ശസ്ത്രക്രിയകളുടെ നേട്ടങ്ങളിലൊന്ന്. മനുഷ്യന്റെ കൈ കൊണ്ട് ചെയ്യുന്നതിനേക്കാൾ സൂക്ഷ്മതയോടെയും കൃത്യതയോടെയും പ്രവർത്തിക്കാൻ റോബോട്ട് സഹായിക്കുന്നു. വീഡിയോ ഗെയിമുകൾ കളിക്കാൻ ഉപയോഗിക്കുന്ന കൺസോളിന്റെ മാതൃകയിലുള്ള ഒരു കൺട്രോളർ വഴിയാണ് ശസ്ത്രക്രിയ ചെയ്യുന്ന സർജൻ റോബോട്ടിന്റെ ചലനങ്ങൾ നിയന്ത്രിക്കുക. ശസ്ത്രക്രിയയ്്ക്ക് ശേഷവും വേദന കുറവായിരിക്കുമെന്നതിനാൽ പെട്ടെന്നു തന്നെ ദാതാവിന് സുഖം പ്രാപിക്കാമെന്നതും നേട്ടമാണ്. മാത്രമല്ല ശരീരത്തിലുണ്ടാകുന്ന മുറിവ് കാലക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.

മറ്റൊരാൾക്ക് ദാനം ചെയ്താലും പിന്നെയും വളരുന്ന അവയവമാണ് കരൾ. ശസ്ത്രക്രിയ കഴിഞ്ഞ് 3 ആഴ്ചകൾക്കുള്ളിൽ തന്നെ കരൾ സാധാരണ വലുപ്പത്തിലേക്ക് വളർച്ചയെത്തും. കരളിന്റെ പ്രവർത്തനം തകരാറിലായ ഒരു രോഗിക്ക് വേണ്ടി ദാതാവിന്റെ കരളിന്റെ 60 ശതമാനം വരെയാണ് മാറ്റി വെയ്ക്കാൻ കഴിയുക. മുതിർന്ന ഒരു ദാതാവിൽ 5 മുതൽ 8 മണിക്കൂറിനുള്ളിൽ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കാനാകും. "

"A person can donate liver by undergoing robot-assisted surgery without having severe pain, major surgical wounds, or prolonged bed rest. The main feature of robot-assisted keyhole surgery is that it leaves very few surgical wounds. Dr. S. Sudhindran, Clinical Professor and Chief Transplant Surgeon, Department of Gastrointestinal Surgery and Solid Organ Transplantation, Amrita Hospitals, Kochi is discussing the advantages of robot-assisted surgeries.

Among many advantages, accuracy and precision are the greatest advantages of robot-assisted surgery. The robot is more efficient and precise when compared to humans. The surgeon controls the robot's movements through a controller similar to a console used to play video games. The benefit is that the donor can recover quickly as the pain will be less after the surgery. Moreover, the surgical wound on the body disappears over time.

The liver is an organ that can grow back to size even after donating it. It is capable of growing back to normal size within three weeks after surgery. Up to 60 percent of a person’s liver can be transplanted for a patient with impaired liver function. In an adult donor, the surgery can be completed within 5 to 8 hours.
"

#RoboticSurgery #LiverTransplantation #AmritaHospitals #OrganTransplantation

Комментарии

Информация по комментариям в разработке