ഗീതാമൃതം2024
==============
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽവച്ച് 2024 നവംബർ 27, 28, 29, 30, ഡിസംബർ 1 തിയതികളിൽ ശ്രീമദ് ഭഗവദഗീതാഭാഷ്യപാരായണാഞ്ജലി നടന്നു.
ഹിമാലയത്തിലെ ഉത്തരകാശിയിലെ ഭഗവത്പാദഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശങ്കരഭാഷ്യപാരായണാഞ്ജലിയുടെ പാതപിന്തുടർന്ന്, ഒരു ക്ഷേത്രം കേന്ദ്രീകരിച്ചുനടക്കുന്ന ഭഗവദ്ഗീതാഭാഷ്യപാരായണാഞ്ജലിയാണിത്.
സന്യാസി ശ്രേഷ്ഠന്മാർ, പണ്ഡിതർ, വിവിധ സർവ്വകലാശാലകളെ പ്രതിനിധീകരിക്കുന്നവർ,കലാസാംസ്കാരിക സാമൂഹ്യ അക്കാദമിക് മേഖലയിലെ വിശിഷ്ടവ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിദ്ധ്യം,
ഭഗവദ്ഗീതാസംബന്ധിയായ വിഷയങ്ങളിൽ സെമിനാറുകൾ, പ്രഭാഷണങ്ങൾ, വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ മത്സരങ്ങൾ എന്നിവയാണ് പ്രധാനമായും നടന്നത്.
പൂജനീയസ്വാമി ഹംസാനന്ദപുരി, പൂജനീയ സ്വാമി നിഖിലാനന്ദ സ്വരസ്വതി, പൈതൃകരത്നം ഡോ. കെ. ഉണ്ണിക്കൃഷ്ണൻ, ശ്രീ രാജശേഖരൻ എം.ജി, ഡോ. അരുൺ ഭാസ്ക്കർ, ശ്രീ പ്രസാദ് എന്നിവർ ഭാഷ്യപാരായണ ഗണത്തിന് നേതൃത്വം നല്കി.
ഗീതാമൃതത്തോടനുബന്ധിച്ചു നടന്ന ഉദ്ഘാടന സഭയിലും വിചാര സദസുകളിലും സമാപന സഭയിലുമായി സന്യാസി ശ്രേഷ്ഠരും ആധ്യാത്മികാചാര്യരും അക്കാദമികമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. കാലടി ശ്രീരാമകൃഷ്ണമഠത്തിലെ പൂജനീയ സ്വാമി ബ്രഹ്മപരാനന്ദജി, ഗുരുവായൂർ മുൻ മേൽശാന്തി എഴിക്കോട് സതീശൻ നമ്പൂതിരി, സാമി സത്സ്വരൂപാനന്ദ , സംസ്കൃത പണ്ഡിതനും റിട്ടയേർഡ് പ്രൊഫസറും ഗ്രന്ഥകർത്താവുമായ ഡോ. പി.വി. വിശ്വനാഥൻ നമ്പുതിരി , റിട്ടയേർഡ് പ്രൊഫസർ ഡോ. സി. ടി. ഫ്രാൻസിസ്, ആചാര്യ ശ്രീ എ.കെ. ബി നായർ, ആചാര്യ ഗോപാലകൃഷ്ണ വൈദിക് , ശ്രീ ഗോകുൽ രാജ്, ഡോ. കെ. എൻ പദ്മകുമാർ, സ്വാമി ശാരദാനന്ദ സരസ്വതി, സ്വാമി ശിവസ്വരൂപാനന്ദ , ഡോ. ജി. ഗംഗാധരൻ നായർ, ക്ഷേത്രം ട്രസ്റ്റിയും തിരുവനന്തപുരം ശ്രീ പദ്മനാഭ ക്ഷേത്രം തന്ത്രിയുമായ ശ്രീ തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ശ്രീ എൻ. ആർ പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി ശ്രീ K K പുഷ്പാംഗദൻ, ജനറൽ കൺവീനർ നാരായണ ശർമ്മ ഏ.വി, ശ്രീ രാജശേഖരൻ എം ജി , ഡോ. അരുൺ ഭാസ്ക്കർ, ബി. വിജയകുമാർ, സി.സി കൃഷ്ണൻ, ബി. ഇന്ദിര, കെ.ആർ വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ്, ശ്രീ വേണു എന്നിവരങ്ങിയ സ്വാഗത സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഗീതാമൃതം 2024 നടന്നത്. ഭഗവദ്ഗീതയുടെ തുടർച്ചയായുളള പഠനത്തിനുള്ള വിവിധ പരിപാടികൾ ക്ഷേത്രത്തിൽ ആവിഷ്ക്കരിക്കും.
Информация по комментариям в разработке