NINDANAMETTAPPOZHUM: LENT SONG VOCALS: YAMUNA MATHEW LYRICS:DAISY THOMSON MUSIC : THOMSON VARGHESE

Описание к видео NINDANAMETTAPPOZHUM: LENT SONG VOCALS: YAMUNA MATHEW LYRICS:DAISY THOMSON MUSIC : THOMSON VARGHESE

നിന്ദനങ്ങളും അപമാനങ്ങളും ഒറ്റപ്പെടുത്തലുകളും ജീവിതത്തിൽ ഉണ്ടാകുമ്പോൾ യേശുവിന്റെ പീഡസഹനത്തോട് ചേർത്ത് വെച്ച് ധ്യാനിക്കാവുന്ന ഒരു സുന്ദര ഗാനം ഈ നോമ്പ് കാലത്തിൽ നിങ്ങൾക്കായി

Vocals: Yamuna Mathew
Lyrics : Daisy Thomson
Music: Thomson A. Varghese
Song Coordinator : Leela L. Gireesh Kuttan
Studio : CSDB Audio Station Thrikkakara
Programing: Madhu Paul
Mixed & Mastered by Madhu Paul
Video n Edits: Pradeep Kalputhra, Kalputhra media

Special thanks to Vicar, St. Thomas Church Thengode

Lyrics

നിന്ദനമേറ്റപ്പോഴും പീഡനമേറ്റപ്പോഴും
നിൻ തിരുമുറിവുകൾ മാത്രമായിരുന്നെൻ മനസ്സിൽ നാഥാ...
നിന്നാലയം തകർത്തപ്പോഴും
ഹൃദയം മുറിഞ്ഞപ്പോഴും
തകരാത്ത നിൻദേഹമായിരുന്നെൻ
മനസ്സിൽ നാഥാ...

എന്നെയുമവരിന്ന് തള്ളിപറയുമ്പോഴും
ഞാൻ ഓർക്കുന്നു എൻ ദൈവമേ (2)
നിന്നെയുമവരന്ന് തള്ളി പറഞ്ഞതല്ലേ
നിന്നെയുമവരന്ന് ഒറ്റുകൊടുത്തതല്ലേ (2)

നിന്ദനമേറ്റപ്പോഴും പീഡനമേറ്റപ്പോഴും
നിൻ തിരുമുറിവുകൾ മാത്രമായിരുന്നെൻ മനസ്സിൽ നാഥാ...


ആലംബഹീനരായ്
നിൻ മക്കൾ വലയുമ്പോഴും
ഞാൻ ഓർക്കുന്നു എൻ ദൈവമേ(2)
നിന്നെയുമവരന്നു ഒറ്റ.പ്പെടുത്തിയില്ലേ
നിന്നെയുമവരന്നു പരിഹസ്സി..ച്ചതല്ലേ(2)

തെരുവിൽ നിൻ മകളന്ന് വിവസ്ത്രയായപ്പോഴും
ഞാൻ ഓർക്കുന്നു എൻ ദൈവമേ (2)
നിന്നെയുമവരന്ന് വിവസ്ത്രനാക്കിയില്ലേ
നിൻമേലങ്കിക്കായ് നറുക്കുമി.ട്ടതല്ലേ2)


നിന്ദനമെറ്റപ്പോഴും പീഡനമെറ്റപ്പോഴും
നിൻ തിരുമുറിവുകൾ മാത്രമായിരുന്നെൻ മനസ്സിൽ നാഥാ...
നിന്നാലയം തകർത്തപ്പോഴും
ഹൃദയം മുറിഞ്ഞപ്പോഴും
തകരാത്ത നിൻദേഹമായിരുന്നെൻ
മനസ്സിൽ നാഥാ....

Комментарии

Информация по комментариям в разработке