Wood Polishing Malayalam ഫർണിച്ചർ പോളിഷ് ചെയ്യാം, ആർക്കും ഈസി ആയി പഠിക്കാം.Easy wood polish methods

Описание к видео Wood Polishing Malayalam ഫർണിച്ചർ പോളിഷ് ചെയ്യാം, ആർക്കും ഈസി ആയി പഠിക്കാം.Easy wood polish methods

ഇത്ര എളുപ്പമാണോ വുഡ് പോളിഷ് ചെയ്യുന്നത് , സിമ്പിൾ ആയ മൂന്ന് സ്റ്റെപ്പ്,
വെറും വെറും 500 രൂപ ചിലവാക്കി ഫർണിച്ചർ പോളിഷ് ചെയ്യാം.

വാതിലോ, കട്ടിലോ മേശയോ , എന്ത് തരം ഫർണിച്ചർ ആകട്ടെ ഈസി ആയി
വളരെ ചിലവ് കുറഞ്ഞു, നിങ്ങളുടെ സമയത്തിന് അനുസരിച്ചു പോളിഷ് ചെയ്യാം.

സ്റ്റെപ് : 01 - സാൻഡിങ്

സാൻഡിങ് ചെയ്യുന്നതിന് വേണ്ട പേപ്പർ - 100, 150 , 220.
ആദ്യം 100-ൻറെ സാൻഡ് പേപ്പർ ഇട്ടു നന്നായി മരം ഉരസി മിനുസപ്പെടുത്തുക , ഇതു പോലെ 150,220 എന്നിവയും ചെയ്തു മരം കൂടുതൽ മിനുസം വരുത്തുക.

പൊടി എല്ലാം'ഒരു പഴയ തുണി കൊണ്ട് നന്നായി തുടച്ചു വൃത്തി ആകുക.

സ്റ്റെപ് : 02 - സീലിംഗ്

സീലിംഗ് ചെയ്യുന്നതിന് വേണ്ടവ - സീലെർ , തിന്നർ.

സീലർ തിന്നർ ഒഴിച്ച് മിക്സ് ചെയ്‌തു ലൂസ് ചെയ്യുക 10:1 എന്ന അനുപാതത്തിൽ ചേർക്കുക


സീലർ മരത്തിൽ അടിച്ചു 6-8 മണിക്കൂർ വെയിലത്ത് വച്ച് ഉണക്കി എടുക്കുക.

അതിനു ശേഷം 220-ൻറെ സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തുക, ഇനി ഒരു കോട്ട് കൂടി സീലെർ അടിച്ചു ഉണക്കാൻ വിടുക. വീണ്ടും 220-ൻറെ സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തുക.

നന്നായി പൊടി തുടച്ചു കളയുക.

സ്റ്റെപ് : 03 - പോളിഷിംഗ്

ഷീൻ ലക്ക് പോളിഷ് ,10:1 എന്ന അനുപാതത്തിൽ തിന്നർ ഒഴിച്ച് മിക്സ് ചെയ്‌തു ലൂസ് ചെയ്യുക.

പോളിഷ് അടിച്ചു 4 -5 മണിക്കൂർ വെയിലത്ത് വച്ച് ഉണക്കി എടുക്കുക.

അതിനു ശേഷം 220-ൻറെ സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തുക, ഇനി ഒരു കോട്ട് കൂടി അടിച്ചു ഉണക്കാൻ വിടുക.


വേണമെങ്കിൽ തിളക്കം കൂടുതൽ ലഭിക്കാൻ മൂന്നാമത്തെ കോട്ട് കൂടി അടിക്കാവുന്നതാണ്.

Simple way to do wood polish, anyone can do without any professional training.
These steps are easy and cost-effective. Simple wood polishing method can do even house wife or any person.

Sanding, Sealing and wood polishing just 3 basic steps will give your wood furniture shine, durable and beautiful.
#woodPolish
#woodpolishmethodsmalayalam
#Furniturepolish

Комментарии

Информация по комментариям в разработке