ആദ്യസംരംഭത്തിന്റെ തകർച്ചയിൽ പതറാതെ ഓൺലൈനിൽ പ്രതിമാസം 50 ലക്ഷം വിറ്റുവരവുണ്ടാക്കുന്ന വീട്ടമ്മ | SPARK

Описание к видео ആദ്യസംരംഭത്തിന്റെ തകർച്ചയിൽ പതറാതെ ഓൺലൈനിൽ പ്രതിമാസം 50 ലക്ഷം വിറ്റുവരവുണ്ടാക്കുന്ന വീട്ടമ്മ | SPARK

ബിടെക് പഠനത്തിന് ശേഷം ഒരുവർഷത്തോളം സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി നോക്കിയ വ്യക്തിയാണ് അഞ്ചു. ജോലിചെയ്യുന്ന കാലത്ത് തന്നെ സംരംഭകയാവുക എന്നതായിരുന്നു അഞ്ജുവിന്റെ സ്വപ്നം. ഒരു സോഫ്റ്റ്‌വെയർ സ്ഥാപനമായിരുന്നു ആദ്യമായി തുടങ്ങിയത്. കോവർക്കിങ് സ്‌പേസിൽ ആരംഭിച്ച സംരംഭത്തിൽ ആദ്യമായി ഒരു മാർക്കറ്റിങ്ങിന് എംപ്ലോയിയെ അപ്പോയിന്റ് ചെയ്തു. ഒരുവർഷംകൊണ്ട് തന്നെ 16 ജീവനക്കാരുള്ള സ്ഥാപനമായി അഞ്ജുവിന്റെ സംരംഭം വളർന്നു. കോവിഡിനെത്തുടർന്ന് ഓഫീസ് അടച്ചിടും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം കൊടുക്കേണ്ടിയും വന്നു. കോവിഡിന്റെ സെക്കൻഡ് വേവ് സംരംഭത്തെ സാരമായി ബാധിച്ചു. 16 ജീവനക്കാർ എന്നത് 4 പേരിലേക്ക് ചുരുക്കിയെങ്കിലും അധികം വൈകാതെ സംരംഭത്തിന് തിരശീലവീണു. അതിനുശേഷമാണ് തന്റെ മുതുമുത്തച്ഛൻ ഉണ്ടാക്കി നൽകിയിരുന്ന എണ്ണയെപ്പറ്റി ഒരു സുഹൃത്ത് ചോദിക്കുന്നത്. അവിടെനിന്നാണാണ് ഭൂമിക വേദിക്സ് എന്ന ഹെയർ ഓയിൽ പുറത്തിറക്കുന്നത്. ഇന്ന് ദിവസേന 300 ഓർഡറുകളാണ് ലഭിക്കുന്നത്. മാസം 50 ലക്ഷത്തോളമാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്. അഞ്ചുവിന്റെയും ഭൂമിക വേദിക്‌സിന്റെയും സ്പാർക്കുള്ള കഥ...

Spark- Coffee with Shamim Rafeek
#sparkstories #entesamrambham #shamimrafeek
Anju Robin
Bhumika Vedics
instagram.com/bhumikavedics/
Contact: 8089100452

Комментарии

Информация по комментариям в разработке