വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചതെന്ത്? മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ പ്രോസിക്യൂട്ടര്‍ എവിടെ?

Описание к видео വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചതെന്ത്? മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ പ്രോസിക്യൂട്ടര്‍ എവിടെ?

അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചുവെന്ന ആദ്യവാര്‍ത്ത, പിന്നാലെ ക്രൂരപീഡനമാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഘാതകന്‍ തൊട്ടപ്പുറത്തെ മുറിയിലെ യുവാവെന്ന അന്വേഷണറിപ്പോര്‍ട്ട്. പ്രതിയായി പിടിക്കപ്പെട്ട അര്‍ജുന്‍ എന്ന 21 കാരന്‍ രണ്ട് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം കുറ്റക്കാരനല്ലെന്ന കണ്ടെത്തല്‍. 2023 ഡിസംബര്‍ 14 മുതല്‍ ആ കേസില്‍ പ്രതിയില്ല. കുഞ്ഞ് കൊല്ലപ്പെട്ടതാണെന്ന് വിധിന്യായത്തില്‍ പറയുമ്പോഴും ആര് കൊന്നെന്ന് മാത്രം ഉത്തരം കണ്ടെത്തി വണ്ടിപ്പെരിയാറിലെ ആറുവയസുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഭരണകൂടത്തിനോ നിയമസംവിധാനത്തിനോ ഇന്നോളമായിട്ടില്ല.

12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ പൊന്മകളാണ് ആ അച്ഛനും അമ്മയ്ക്കും നഷ്ടമായത്. അന്നു തൊട്ടിന്നോളം ആ വീട്ടില്‍ ചിരി ഉയര്‍ന്നിട്ടില്ല...സ്വന്തം മകളുടെ ഘാതകന്‍ പുറത്ത് സുഖമായുറങ്ങുമ്പോള്‍ അവര്‍ക്കെങ്ങനെ ജീവിക്കാനാകും? കഴിഞ്ഞ ഒരു വര്‍ഷമായി പുനര്‍വിചാരണയ്്ക്കും പുനരന്വേഷണത്തിനുമായി പെണ്‍കുട്ടിയുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല. കയറാത്ത നിയമസംവിധാനങ്ങളുമില്ല. അന്ന് വെറുതെവിട്ടുവെന്ന വിധി കേട്ട് കട്ടപ്പന പോക്സോ അതിവേഗകോടതിക്ക് മുന്നില്‍ തലതല്ലി കരഞ്ഞ ആ അമ്മ വണ്ടിപ്പെരിയാറില്‍ ഇപ്പോഴുമുണ്ട്. വേദനയിലൊരംശം പോലും കുറയാതെ. ക്രൂരപീഡനമേറ്റ് കൊല ചെയ്യപ്പെട്ടത് പെറ്റുപോറ്റിയ മകളാണ്... ആ വേദനയ്ക്ക് പകരം വെയ്ക്കാന്‍ ഏത് വാക്കുണ്ട്?

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: https://www.mathrubhumi.com/
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#vandiperiyar #pocsocase #mathrubhumi

Комментарии

Информация по комментариям в разработке