നയൻതാര : തെന്നിന്ത്യ പിടിച്ചടക്കിയ മലയാളി യുവതി ..അപൂർവം അഭിമാനം Nayanthara Silver Screen Malayalam

Описание к видео നയൻതാര : തെന്നിന്ത്യ പിടിച്ചടക്കിയ മലയാളി യുവതി ..അപൂർവം അഭിമാനം Nayanthara Silver Screen Malayalam

Our e-mail ID : [email protected]
Facebook ID :   / silverscreenmal  
Instagram :   / silverscreenmalayalam  

നയൻ താര എന്ന നിയകയുടെ സിനിമ സെറ്റിലേക്കുള്ള വരവിനെ പറ്റി മുൻപ് ആരോ എഴുതി കണ്ടത് ഓർക്കുന്നു. ഒരുകൂട്ടം പുരുഷ ബോഡിഗാർഡുകൾക്കിടയിൽ റാഞ്ചിയെ പോലെ ഒരുവൾ .. ആ സീറ്റിനെ മുഴുവൻ ഒരു നിമിഷം സ്തംഭിപ്പിക്കുന്ന വരവ് .. ഒറ്റനോട്ടത്തിൽ അപ്രാപ്യമായൊരു പെൺകരുത്ത്.. ഒരു ഒറ്റരാത്രികൊണ്ടല്ല നയൻതാര ഈ ലേഡി സൂപ്പർസ്റ്റാർ എന്ന ടാഗ് സ്വന്തമാക്കിയത്. കരിയറിലെ ഒരുപാട് പോരാട്ടങ്ങൾക്ക് ശേശം അവർ പിടിച്ചെടുത്ത പദവിയാണിത് . ഒരിക്കൽ ഒരു അവാർഡ്‌വേദിയിൽ അത്രമേൽ ഹൃദയസ്പർശിയായി നയൻ‌താര ഇങ്ങനെ പറഞ്ഞു, “ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അങ്ങനെയുള്ള ചിലരാണ് എന്റെ സന്തോഷവും” വിഘ്‌നേശ് ശിവനുമായുള്ള തന്റെ സുന്ദരപ്രണയത്തെ കുറിച്ചായിരുന്നു അവളന്ന് വാചാലയായത് ..
അതേ, കരിയെറിൽ അമ്പരപ്പിക്കുന്ന നേട്ടങ്ങൾ നേടിയിട്ടും ജീവിതത്തിൽ, പ്രണയത്താൽ മുറിവേൽക്കപ്പെട്ട ഒരു നായികയായിക്കൂടി കാലം നയൻതാരയെ അടയാളപ്പെടുത്തുന്നുണ്ട്. വിവാദങ്ങളും തെരുവിലെ തെറി വിളികളും ജീവിതത്തെ ഉലച്ചപ്പോഴും തന്റെ ജോലിയിൽ പക്വത കാത്തവൾ .. ഉയരങ്ങളിലേക്ക് പറന്നവൾ ..സ്വയം ആകാശമായി തീർന്നവൾ .. ഒരാളുടെ വ്യക്തി ജീവിതം ചികഞ്ഞ് അതിലെ ശരി തെറ്റുകൾ വിധിക്കാൻ നമ്മൾ ആളല്ലാത്തിടത്തോളം തിരുവല്ലകാരി ഡയാന നയൻ‌താര എന്ന തെന്നിന്ത്യൻ താര റാണിയായി തീർന്ന കഥ .. അത് വിസ്മയിപ്പിക്കുന്ന ഒരുപാട് സന്തോഷം തരുന്ന ഒരു കഥയാണ് ..
#Nayanthara
#നയൻതാര
#NayantharaSilverScreenMalayalam
#NayantharaMalayalam
#SilverScreenMalayalam
#SilverScreenYoutubeChannel

Комментарии

Информация по комментариям в разработке