സുരേഷ് ഗോപിയുടെ ആദ്യത്തെ അഭിമുഖം-1989 "പാരകളുണ്ടോ" ? സുരേഷ് ഒരു സോപ്പാണോ?

Описание к видео സുരേഷ് ഗോപിയുടെ ആദ്യത്തെ അഭിമുഖം-1989 "പാരകളുണ്ടോ" ? സുരേഷ് ഒരു സോപ്പാണോ?

#orbit_videovision
സുരേഷ് ഗോപി 1989 ല്‍ നല്‍കിയ അഭിമുഖം.

സുരേഷ് ഗോപി താരമായി ഉയര്‍ന്നുവരുന്ന കാലത്തെ ഈ അഭിമുഖം നടത്തുന്നത് നടി പാര്‍വ്വതിയാണ്.
സുരേഷ് സോപ്പാണെന്ന് പറയുന്നുണ്ടല്ലോ എന്ന പാര്‍വ്വതിയുടെ ചോദ്യത്തിന് താന്‍ ഇന്ന് എത്തി നില്‍ക്കുന്ന സ്ഥാനത്തേക്ക് വെറും സോപ്പ് കൊണ്ട് കയറിവരാന്‍ സാധിക്കില്ല. സോപ്പ് പതപ്പിക്കാന്‍ ആണെങ്കില്‍ വീട്ടിലിരുന്നാല്‍പ്പോരെ എന്ന് സുരേഷ് ഗോപി പറയുന്നു. പാരകളുണ്ടോ എന്ന ചോദ്യത്തിന് നിരവധി പാരകള്‍ ഉണ്ടെന്നും. പലതും നേരിട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ പറയുന്നു.

പാരകള്‍ക്ക് കുറച്ചുകാലമെ ദ്രോഹിക്കാന്‍ കഴിയൂ. ഞാന്‍ ദൈവ വിശ്വാസിയാണ്. ആരൊക്കെ എപ്പോള്‍ പാരവച്ചിട്ടുണ്ട് അറിയാം. അവരെ തിരിച്ചൊന്നും ചെയ്യാതെ ദൈവത്തിന് വിട്ടുനല്‍കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറയുന്നു.

മലയാളത്തിലെ നമ്പര്‍ വണ്‍ ആകണമെന്ന് ആഗ്രഹിച്ചതുകൊണ്ട് സാധിക്കില്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ലെവല്‍ അനുസരിച്ചാണ് നമ്പര്‍ വണ്‍ ആകുന്നതൊക്കെ. ഒസ്കാറും ഭരത് അവാര്‍ഡും ഒന്നും തന്‍റെ മോഹങ്ങള്‍ അല്ല. ഒരു സ്റ്റേറ്റ് അവാര്‍ഡ് എങ്കിലും കിട്ടണം. അതിനായി നല്ല ചിത്രങ്ങള്‍ ചെയ്യണം. നല്ല ചിത്രങ്ങള്‍ ചെയ്യണമെങ്കില്‍ നല്ല കുടുംബം ഉണ്ടാകണം. നല്ലൊരു കുടുംബം ഉണ്ടാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറയുന്നുണ്ട് അഭിമുഖത്തില്‍.

Комментарии

Информация по комментариям в разработке