അയ്യപ്പനും, വാവരും Ayyapan Vilakku Song "Boothanada" ഭൂതനാഥ, ശാസ്താംപാട്ട്

Описание к видео അയ്യപ്പനും, വാവരും Ayyapan Vilakku Song "Boothanada" ഭൂതനാഥ, ശാസ്താംപാട്ട്

Lyrics : Rappal Sukumaramenon
Composed & Sung By : Vidyadharan Master
Directed By : Harikrishna M

Cinematography : ശ്രീരാജ് ടി, ഹൃദ്വിക്‌ ശശികുമാർ, ജാക്സൺ വർക്കി.
Editing : ദിലീപ് രാജ്
Produced By : Harikrishna M
Banner : Ragam Music Studio

Lyrics :

ഭൂതനാഥമമനാവിൽ നീ മധുരഗീതമായ് കുടി കൊള്ളണേ
താളമേളലയദാനമേകി ശ്രുതിരാഗഭാവസുഖമേകണേ
വാമദേവഹരിനന്ദനന്റെ പദതാരിൽ അമ്പൊടു
നമിച്ചു ഞാൻ
സാമഗാനപതിയായിവാണിടും ദേവനിൻ ചരിതമോതിടാം
മോഹമായമലതാണ്ടിയെത്തി ഞാൻ മോദമോടെ തിരുമുമ്പിലായ്
കാലകാലനുടെ പുത്രനായ നീ കാലദോഷനിര നീക്കണേ
ശ്യാമമേഘനിറകാന്തിചേർന്ന നിൻ മേനി ഞാൻ കണികാണണേ
സ്വാർത്ഥമാം മഹിഷിതന്റെ താണ്ഡവം
നീക്കി നേർവഴികൾ നൽകണേ

വാവരൊരു പോരാളി വാളെടുത്ത തേരാളി
പാത്തുമ്മതന്നുടെ മകനാം വാവരെന്ന വില്ലാളി
മണികഠൻ തന്നൊടെതിർക്കാൻ വരവായി വാവരു മെല്ലെ
വാളുണ്ട് കുറുവടിയുണ്ട് ചേലുള്ളൊരു പരിചയുമുണ്ട്
വടിവാളുകളനവധിയുണ്ട് മുടി മീശകാടുകളുണ്ട്
അറുപതുപേർ കൂട്ടായുണ്ട് അടവുകളിൽ ചടുലതയുണ്ട്

കുതിരപ്പുറമേറിവരുന്നു ചുണയുള്ളൊരു വാവരുതാനും
ആനപ്പുറമേറി വരുന്നു അയപ്പൻ അമ്പിളിപോലെ
വാളൂരി ശംo തുടങ്ങി ഓതിരവുംകടകവുമായി
കടലലകൾ ചേരും പോലെ ഇടി മേഘ കതിരുകൾ പോലെ

വെട്ടുന്നു അയ്യപ്പൻ ഞെട്ടുന്നു വാവരും
വെട്ടല്ലേ അയ്യപ്പാ കോട്ടം വരുത്തല്ലേ
എന്നോതി വാവരും പിന്നോക്കം മാറുന്നു
വലതുവശം തന്നിലിരിക്കാൻ വരമരുളി അയ്യപ്പൻ



Audio of this songs was produced by us back in 2004.

► Subscribe the Channel :    / @hkmadathiveettil  
► Like Me on Facebook:   / hkmenon4music  

|| ANTI-PIRACY WARNING ||

ANTI-PIRACY WARNING *
This content is Copyright to Ragam Music Studio. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии

Информация по комментариям в разработке