ശ്രീ വിഷ്ണുമായ സ്വാമി സുപ്രഭാതം

Описание к видео ശ്രീ വിഷ്ണുമായ സ്വാമി സുപ്രഭാതം

സർവ പാപങ്ങൾക്കും മോചനം...സർവ്വ ദുരിതങ്ങൾക്കും ആശ്വാസം...സർവ്വ ബാധകൾക്കും സ്തംഭനം....സർവ്വ ആഗ്രഹങ്ങൾക്കും അഭിലാഷം.....ഒരൊറ്റ നാമം കൊണ്ട്....ശ്രീ വിഷ്ണുമായ ചാത്തൻ......

ഭക്തനു ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിച്ചു മോക്ഷ മാർഗം നേടി കൊടുക്കുന്ന മായാ തേജസ്സ്......കല്ല് കരടും...മുള്ള് മുരടും....തട്ടി മാറ്റി നീ പോകും വഴിയെല്ലാം തെളിച്ചു തരുന്ന ദേവാദി ദേവൻ....കണ്ണ് ചിമ്മും നേരം കൊണ്ട് മായക്കാഴ്ചകൾ കാട്ടുന്ന ഇന്ദ്രജാലത്തിന്റെ...മന്ത്രതന്ത്രങ്ങളുടെ രാജാവ്....ചോദിച്ചാൽ എന്തും തരുന്ന ....ചോദിച്ചതിന് ഇരട്ടി തരുന്ന ശ്രീ കുട്ടിചാത്തൻ സ്വാമി...വ്യപാര വശ്യം,ഭാര്യാഭർതൃ വശ്യം,വാണിഭ വശ്യം,സാമ്പത്തിക വശ്യം,വിവാഹലബ്തി,സർവൈശ്വര്യം,ശത്രുസ്തംഭനം,ബാധാനിവർത്തി,മുജ്ജന്മദോഷ പരിഹാരം,രോഗനിവാരണം,സന്താനലബ്ധി,തൊഴിൽ ഉന്നതി,സർവ്വവശ്യം,ഋണമോചനം എന്നുവേണ്ട എല്ലാത്തിനും സ്വാമിയുടെ പക്കൽ പരിഹാരം ഉണ്ട്.....

വെള്ളാരം കണ്ണ് തെളിച്ചു....വെള്ളവും അഗ്നിയും കണ്ടാൽ കളിക്കുന്ന...കല്ല് കട്ടകൾ വാരി എറിഞ്ഞുല്ലസിക്കുന്ന സുന്ദരമഹിഷപുറത്ത് കയറിയിരുന്നും കൊണ്ട് വലം കാലാൽ തങ്കതളയാട്ടിയും കൊമ്പിൽപിടിച്ചു കിന്നാരം ചൊല്ലിയും താളത്തിൽ നടമാടി വരുന്ന പൊന്നോമനയായ പൊന്നുണ്ണി ചാത്തൻ.....

ഭക്തന്റെ അരികിൽ കളിച്ചു ചിരിച്ചും..... ദുഷ്ടരോട് കനൽ കണ്ണ് ജ്വലിച്ചും .....ശത്രുക്കളെ ദേവകൾ പോലും വിറക്കും ഭാവത്തിൽ സംഹാരനൃത്തം ആടി നാശം വരുത്തിയും ഈരേഴ് പതിനാലു ലോകവും ചുറ്റി ആടിതിമിർക്കുന്ന ന്റെ മായേ.....വരിക വരിക...വലംഭാഗം ചേർന്ന് കൂട്ടായ് കൂടണെ.

Комментарии

Информация по комментариям в разработке