ആദ്യത്തെ മിസ് കേരള | Rani Chandra | Paattormakal @365 | Malayalam Cinema | KERALA LIFE

Описание к видео ആദ്യത്തെ മിസ് കേരള | Rani Chandra | Paattormakal @365 | Malayalam Cinema | KERALA LIFE

47 വർഷങ്ങൾക്ക് മുമ്പ്  ഇതേ പോലൊരു  ഒക്ടോബർ 12 ...  മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാനാകാത്ത ഒരു മഹാദുരന്തത്തിന്റെ കണ്ണീരോർമ്മ.... ബോംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തിൽനിന്നും മദ്രാസ് നഗരത്തെ ലക്ഷ്യമാക്കി പറന്നുയർന്ന  കാരവൻ വിമാനം ആകാശത്തിൽ വെച്ച് തീപിടിച്ച്  തകർന്ന് വീണ് 86 യാത്രക്കാരും 9 വിമാനജോലിക്കാരുമടക്കം 95  മനുഷ്യർ വെന്തു മരിച്ച ഒരു കറുത്ത ദിനത്തിന്റെ നാൽപത്തിയേഴാം വാർഷിക ദിനമാണിന്ന്.
രാജ്യത്തെ നടുക്കിയ ആ വിമാനാപകടം മലയാള ചലച്ചിത്രരംഗത്തും വലിയൊരാഘാതമാണുണ്ടാക്കിയത്... ചെറിയ ചെറിയ വേഷങ്ങളിലൂടെ കടന്ന് വന്ന് മലയാളത്തിലെ  നായികാ പദവിയിലേക്ക് ഉയർന്നുകൊണ്ടിരുന്ന റാണിചന്ദ്ര എന്ന നടിയും കുടുംബവും ഈ വിമാനാപകടത്തിൽ മരിച്ചു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ തന്നെ മലയാളസിനിമാവേദിയെ ഞെട്ടിച്ചുകളഞ്ഞു...ഫീച്ചർ തയ്യാറാക്കിയത് സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )
ഫീച്ചർ ഡസ്‌ക്ക് കേരള ലൈഫ്

Комментарии

Информация по комментариям в разработке