കുണ്ടോട്ടിയിൽ അണഞ്ഞുള്ള നിധിയേ...[KONDOTTY THANGAL MADH SONG]

Описание к видео കുണ്ടോട്ടിയിൽ അണഞ്ഞുള്ള നിധിയേ...[KONDOTTY THANGAL MADH SONG]

രചന: അബ്ദുസ്സമദ് അൻവരി കിഴിശ്ശേരി
ആലാപനം: അബു ത്വാഹിർ ചീക്കോട്


ഗാനം : കുണ്ടോട്ടി തങ്ങൾ
കുണ്ടോട്ടിയിൽ അണഞ്ഞുള്ള നിധിയേ
ഖുത്ബ് മുഹമ്മദ് ഷാ വലിയേ
ഖുദ്റത്തിൻ ജബലായ മുനിയേ
ഖുദ്സിയ്യ സ്വരം മൂളും കിളിയേ
യാശൈഖീ യാ സനദീ യാ മദദീ ഖുദ് ബിയദീ

കെണ്ടൻ ഖിലാഫത്ത് കൊണ്ട റജുല്
ഖാതിം റസൂൽ വിറാസത്തിൻ നസ് ല്
രാജാ കറം അലി തങ്ങൾ ഫള്ല്
ഖാജാ മുഈനുദ്ദീൻ ചിശ്ത്തി ഫസ്വ് ല്
യാശൈഖീ യാ സനദീ യാ മദദീ ഖുദ് ബിയദീ

പണ്ടം ത്വരീഖത്തിൻ വെട്ടം കാട്ടീ
പൊന്നു ദീനിൻ തെളി തങ്ങൾ കൂട്ടീ
പുണ്യർ തിരു സുഹ്ബത്ത് തേടീ
പിന്നിൽ നിരന്നല്ലോ എണ്ണം കൂടി
യാശൈഖീ യാ സനദീ യാ മദദീ ഖുദ് ബിയദീ

കണ്ടോ എന്ത് ചന്തം തങ്ങൾ ഖുബ്ബാ
കിട്ടും ഉതർ ഹിദായത്തും തൗബാ
കേറി വരൂ സുവർഗ്ഗത്തിൻ തോപ്പാ
കയ്യിൽ പിടി മഹബ്ബത്തിൻ കോപ്പാ
യാശൈഖീ യാ സനദീ യാ മദദീ ഖുദ് ബിയദീ

ഉണ്ട് രക്ഷ അവർ മുരീദോർക്ക്
ഇന്നും നാളെ ബിലാ ശക്ക് കേൾക്ക്
ആട്ടം മുട്ടും മുന്നെ കാര്യം ഓർക്ക്
ആറ്റൽ വലി കൂട്ടിൽ നിന്നെ ചേർക്ക്
യാശൈഖീ യാ സനദീ യാ മദദീ ഖുദ് ബിയദീ

Комментарии

Информация по комментариям в разработке