Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri

Описание к видео Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri

   • Pandathe Messaanthi |പണ്ടത്തെ മേശ്ശാന...  
കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/

. "എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍
എന്റെയല്ലീമഹാ ക്ഷേത്രവും മക്കളേ!"

പണ്ടത്തെ മേശ്ശാന്തി-അക്കിത്തം

ഡിസംബര്‍ 16-ധനുപ്പിറവി -'കാവ്യകേളി' എന്നാ ഫേസ്‌ബുക്ക് കൂട്ടായ്മ മുന്‍കൈ എടുത്ത്‌ ആചരിയ്ക്കുന്ന കവിതാദിനം -. കഴിഞ്ഞ കവിതാദിനത്തിനു രണ്ടുദിവസം മുന്‍പ് അക്കിത്തത്തിനെ സന്ദര്‍ശിച്ചിരുന്നു. 'ദേവായന' (കവിയുടെ വീട്ടുപേര് ) ത്തിനു തൊട്ടടുത്ത ഹരിമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ അദ്ദേഹത്തിന്റെ തന്നെ ഭാഗവതംപരിഭാഷ സപ്താഹമായി വായിക്കുന്ന സമയമായിരുന്നു . ഞങ്ങള്‍ ചെല്ലുമ്പോള്‍ അദ്ദേഹം അവിടെയായിരുന്നു . ഉച്ചയൂണു പോലും കഴിയ്ക്കാന്‍ നില്‍ക്കാതെ വീട്ടിലെത്തി ഒന്നരമണിയ്ക്കൂറോളം അന്ന് സംസാരിച്ചു .ക്ഷീണശരീരനെങ്കിലും ഒട്ടും ക്ഷീണം തട്ടാത്ത മനസ്സോടെ , സ്നേഹത്തോടെ ,വാത്സല്യത്തോടെ കവിതാദിനത്തിനു ആശംസകള്‍ നേര്‍ന്നു .കഴിഞ്ഞ കവിതാദിനത്തിനു ആ വീഡിയോ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു . കഷ്ടകാലമെന്നു പറയട്ടെ സപ്താഹം കമ്മറ്റിക്കാര്‍ വിശ്രമസമയത്തും കേള്‍ക്കാനായി ഒരു മൈക്ക്‌ അദ്ദേഹത്തിന്റെ പറമ്പില്‍ തന്നെ സ്ഥാപിച്ചിരുന്നു . അതുകൊണ്ട് അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ റെക്കാര്‍ഡിംഗ് വല്ലാതെ അവ്യക്തമായിപ്പോയി . അന്നത്തെ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തി 'പണ്ടത്തെ മേശ്ശാന്തി' ഒന്നുകൂടെ പോസ്റ്റ്‌ ചെയ്യുന്നു. കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് http://kavyamsugeyam.blogspot.in/ കാണുക.

Комментарии

Информация по комментариям в разработке