89-ലെ എറണാകുളം സമ്മേളനം | ഉള്ളാൾ തങ്ങളുടെ പ്രഭാഷണം..

Описание к видео 89-ലെ എറണാകുളം സമ്മേളനം | ഉള്ളാൾ തങ്ങളുടെ പ്രഭാഷണം..

ഇ കെ സമസ്തയിലെ പോര് മുറുകുമ്പോൾ 1989 ആവർത്തിക്കുമോ എന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. 1989-ലെ SYS എറണാകുളം സമ്മേളനമാണ് AP സമസ്തയുടെ ഒരു അഭിമാനം വാനോളം ഉയർത്തിയത്. മുസ്‌ലിംകൾ ആരും സമ്മേളനത്തിൽ പങ്കെടുക്കരുത് എന്ന് ശിഹാബ് തങ്ങളുടെ പ്രസ്താവന ചന്ദ്രികയിൽ വന്നതോടെ സമ്മേളനം വിജയിപ്പിക്കേണ്ടത് സുന്നികളുടെ അഭിമാനപ്രശ്നമായി കണ്ട് ഓടി നടന്നു പ്രവർത്തിച്ചു. വൻ ജനാവലി തന്നെ എറണാകുളത്തേക്ക് ഒഴുകിയെത്തി. സമ്മേളനം വിജയിച്ചതോടെ ലീഗ് നേതാക്കൾക്കും ഇ കെ വിഭാഗം നേതാക്കൾക്കും കലി കയറി മഹല്ലുകളിലും മദ്രസകളിലും പ്രശ്നങ്ങൾ ഉടലെടുത്തു. ഇപ്പോഴും അവർ പറഞ്ഞു കൊണ്ടിരിക്കുന്നത് കണ്ണിയത്ത് ഉസ്താദിനേയും ശംസുൽ ഉലമയെയും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്, ആക്ഷേപിച്ചിട്ടുണ്ട്, ആരോപണങ്ങൾ നടത്തി ശിഹാബ് തങ്ങളെ വരെ തെറി പറഞ്ഞു എന്നൊക്കെയാണ്. പക്ഷെ ഈ പരിപാടിയിൽ ആരുടേയും പ്രഭാഷണത്തിൽ അങ്ങനൊന്നും കാണുന്നില്ല. ഇ കെ വിഭാഗവും ലീഗും പറഞ്ഞതൊക്കെയും പച്ചകളവുകൾ മാത്രമാണെന്ന് ഈ പരിപാടി കേട്ടാൽ മനസ്സിലാകും.

#samastha
#sunniyivajanasangam
#kanthapuram_usthad
#thajul_ulama
#eksamastha

Комментарии

Информация по комментариям в разработке