Ashraqa Baith|അശ്റഖ ബൈത്ത് മലയാള വരികളോടൊപ്പം|Khaja Hussain Darimi|Abdussalam Hudawi Mampuram|

Описание к видео Ashraqa Baith|അശ്റഖ ബൈത്ത് മലയാള വരികളോടൊപ്പം|Khaja Hussain Darimi|Abdussalam Hudawi Mampuram|

أَشْرَقَ الْبَدْرُ عَلَيْنَا فَاخْتَفَتْ مِنْهُ الْبُدُورُ
مِثْلَ حُسْنِكَ مَا رَأَيْنَا قَطُّ يَا وَجْهَ السُّرُورِ

പൂർണ്ണ ചന്ദ്രനുദിച്ചുയർന്നു
തിങ്കളൊളികൾ പോയ് മറഞ്ഞു
ചന്തമിതുപോൽ കണ്ടതില്ല
എങ്ങുമെൻ സന്തോഷമലരേ

أَنْتَ شَمْسٌ أَنْتَ بَدْرٌ أََنْتَ نُوْرٌفَوْقَ نُورٍ
أَنْتَ إِكْسِيرٌ وَغَالِي أَنْتَ مِصْبَاحُ الصُّدُورِ

അങ്ങ് സൂര്യൻ ചന്ദ്രനങ്ങ്
ഒളിവ് വെല്ലും ശോഭയങ്ങ്
വിലമതിക്കാത്തമൃദ്ധമങ്ങ്
നെഞ്ചിനുള്ളിലെ ദീപമങ്ങ്

يَا حَبِيبِي يَا مُحَمَّدْ يَا عَرُوسَ الْخَافِقَينِ
يَا مَؤَيَّدْ يَا مُمَجَّدْ يَا إِمَامَ الْقِبْلَتَيْنِ

സ്നേഹനിധിയെ മുഹമ്മദോരെ
ലോക മണവാളൻ ഹബീബേ
ശക്തരാം പരിശുദ്ധജീവേ
ഖിബ് ല രണ്ടിനിമാമ വരേ

مَنْ رَأَى وَجْهَكَ يَسْعَدْ يَاكَرِيمَ الْوَالِدَيْنِ
حَوْضُكَ الصَّافِي الْمُبَرَّدْ وِرْدُنَا يَوْمَ النُّشُورِ

വദനമത് കണ്ടോർ ജയിക്കും
പുണ്യമാം കുലജാതരല്ലേ
തെളിമയാർന്ന കൗസറല്ലേ
ദാഹശമനം അന്ത്യനാളിൽ

مَا رَأَينَا الْعِيسَ حَنَّتْ فِي السُّرَى إِلاَّإِلَيْكَ
وَالْغَمَامَة قَدْ أَظَلَّتْ وَالْمَلاَ صَلَّوْا عَلَيْكَ

ഒട്ടകം പോലും കൊതിക്കും
അങ്ങയേക്കാണേൽ കുതിക്കും
മേഘവും തണലായ് ഗമിത്തേ
സൃഷ്ടികൾ സ്വലവാത്തുരത്തേ

وأَتَاكَ العُودُ يَبْكِي وَتَذَلَّلْ بَيْنَ يَدَيْكَ
وَاسْتَجَارَكَ يَا حَبِيبِي عِنْدَكَ الظَّبْيُ النَّفُورُ

തേങ്ങിയന്നാ മരത്തടിയും
താഴ്മയാലെ നിന്നു സവിതം
ഓടി വന്നാ പേടമാനും
തേടി അഭയം അങ്ങയോടായ്


حِينَ مَا شَدُّوا الْمَحَامِلْ وَتَنَادَوا لِلرَّحِيلِ
جِئْتُهُمْ وَالدَّمْعُ سَائِلْ قُلْتُ قِفْ لِي يَا دَلِيلُ

യാത്ര ചെയ്യാനൊരുങ്ങി സംഘം
യാത്ര വിളികളുയർന്ന നേരം
നേത്രമൊഴികീ ച്ചെന്നു ഞാനും
ചൊന്നു വഴികാട്ടാൻ തുണക്കൂ

وَتَحَمَّلْ لِي رَسَائِلْ أَيُّهَا الشَّوْقُ الْجَزِيلُ
نَحْوَ هَاتِيكَ الْمَنَازِلْ فِي الْعَشَايَا وَالْبُكُورِ


ഖൽബിനുള്ളിലെ മോഹമേ നീ
സ്നേഹ ദൂതുംകൊണ്ടു പോകൂ
പൂനിലാവിൻ മന്ദിരത്തിൽ
രാപ്പകൽ ചൊരിയെൻ സലാമ

فِي مَعَانِيكَ الْأَنَامُ قَد تَّبَدَّتْ حَائِرِينَ
أَنْتَ لِلرُّسُلِ خِتَامُ أَنْتَ لِلْمَوْلَى شَكُورُ


ആ പൊരുളിൽ മനു ജരെല്ലാം
അജബിനാൽ വിറകൊണ്ടതല്ലേ
അങ്ങ് മുർസലിലന്ത്യരല്ലേ
നിത്യവും ശുക്റോതിയില്ലേ

عَبْدُكَ المِسْكِينُ يَرْجُو فَضْلَكَ الجَمَّ الغَفِيرُ
فِيكَ قَدْ أَحْسَنْتُ ظَنِّي يَا بَشِيرُ يَا نَذِيرُ

പാപിയാമീ അടിമ തേടും
ഏറുമാ ഫള്ലിന്ന് കൂടും
അങ്ങയിൽ ഞാനാശയേകും
സൗഖ്യ ദുഖം കാട്ടിയോരേ

فَأَغِثْنِي وَأََجِرْنِي يَا مُجِيرُ مِنَ السَّعِيرِ
يَا غِيَاثِي يَا مَلاَذِي فِي مُلِمَّاتِ الْأُمُورِ


രക്ഷയേകൂ കാവലേകൂ
നരക മോക്ഷം നൽകുവോരേ
കഷ്ടത നിറയുന്ന നേരം
അഭയമേ തുണയാകുവോരേ

فَازَ عَبْدٌ قَد تَّمَلَّى وَانْجَلَى عَنْهُ الْهُمُومُ
فِيكَ يَا بَدْرٌ تَجَلَّى فَلَكَ الْوَصْفُ الْحَسِينُ

സ്നേഹ മധു നുകരൂ ജയിക്കും
വ്യഥകളെല്ലാതും നിലക്കും
ദീപ്ത പൗർണമിയെ കൊതിക്കും
സൽഗുണം അങ്ങില്‍ ജ്വലിക്കും

لَيْسَ أََزْكَى مِنْكَ أَصْلاً قَطُّ يَاجَدَّ الْحُسَيْنِ
فَعَلَيْكَ اللهُ صَلَّى دَائِمًا طُولَ الدُّهُورِ


അങ്ങയെക്കാൾ ശുദ്ധരില്ല
തിരു ഹുസൈൻ പിതാമഹരെ
റബ്ബ് സ്വലവാത്തോതിടട്ടെ
നിത്യമങ്ങിൽ ഒഴുകിടട്ടെ

يَا وَلِيَّ الْحَسَنَاتِ يَا رَفِيعَ الدَّرَجَاتِ

നന്മകൾക്കെല്ലാം ഉടയോനെ
പദവികൾ ഉയരും അഹദോനേ

كَفِّرَنْ عَنِّي ذُنُوبِي وَاغْفِرَنْ لِي سَيِّئَاتِي

വൻദോഷം മാപ്പാക്കൂ കോനേ
പാപങ്ങൾ നീക്കെൻ പുരാനെ

أَنْتَ غَفَّارُ الْخَطَايَا وَالذُّنُوبِ الْمُوبِقَاتِ

തെറ്റുകൾ മാപ്പാക്കുന്നോനെ
വൻപിഴക്കഫ് വേകുന്നോനെ

أََنْتَ سَتَّارُالْمَسَاوِي وَمُقِيلُ الْعَثَرَاتِ

കുറവെന്നിൽ കാക്കുന്നോനാണേ
വീഴ്ചകൾ നീക്കുന്നോനാണേ

عَالِمُ السِرِّ وَأَخْفَى مُسْتَجِيبُ الدَّعَوَاتِ

ഒളിവും തെളിവും അറിയുന്നോൻ
പ്രാർത്ഥന കേൾക്കുന്നു ടേയോൻ

رَبَّنَا ارْحَمْنَا جَمِيعًا بِجَمِيعِ الصَّالِحَاتِ

റബ്ബേ കാരുണ്യം ചൊരിയേണേ
നന്മകളാലെ കനിയേണേ

***********************************
***********************************

Комментарии

Информация по комментариям в разработке