BaoFeng uv 5r

Описание к видео BaoFeng uv 5r

Amazon link

uv 5r https://amzn.to/48CrNxd

bf 888s https://amzn.to/3tynT9U

YAESU FT-2900R # FT-2980R #ham RADIO    • YAESU FT-2900R #FT-2980R #ham RADIO #...  
#baofeng UV-9R Plus #waterproof (മലയാളം) #walkietalkies 15W High Power VHF & UHF Dual Band.    • #baofeng  UV-9R Plus #waterproof  (മല...  
പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.

ഒരു റേഡിയോ സ്വീകരണി ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ അനുമതി ആവശ്യമുണ്ട്. ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയനാണ് രാജ്യവ്യാപകമായി ഹാം റേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വ്യക്തികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അതതു രാജ്യങ്ങളാണ്. ഹാമുകൾ പരസ്പരം തിരിച്ചറിയുന്നതിന് കോൾ സൈൻ എന്ന ഒരു റേഡിയോ വിളി പേര് ഉപയോഗിച്ചാണ്. പ്രവർത്തനാനുമതി ലഭിക്കുന്നതിനൊപ്പം കോൾസൈനും ലഭിക്കുന്നു.IO.

BAFENG uv 5r ന്റെ ഗുണവും, ദോഷവും, ലൈസൻസ്, ഇതിന്റെ റെയിഞ്ച് , റെയിഞ്ച് കൂട്ടുവാൻ സാധിക്കുമോ എന്നീ കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.
വയർലെസ് കളെ പറ്റി കൂടുതലറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
   • wireless #walkie talkie basics for BE...  
vox    • BAOFENG BF 888S #VOX function (PTT ഓട...  
BaoFeng bf 888s    • BAOFENG BF-888S #Walkie Talkie (മലയാള...  
ഇന്ത്യയിൽ ഇതുവരെ 38000 അധികം ഹാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ആക്രമണത്തിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്. 2015- ൽ ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂകമ്പങ്ങളിൽ ഹാമുകളുടെ സേവനം ആഗോളമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു.

Комментарии

Информация по комментариям в разработке