+1തുല്യത Malayalam| Malayalathinte veru-Joseph Mundassery |മലയാളത്തിന്റെ വേര്| thulyatha|Equivalency

Описание к видео +1തുല്യത Malayalam| Malayalathinte veru-Joseph Mundassery |മലയാളത്തിന്റെ വേര്| thulyatha|Equivalency

മലയാളത്തിന്റെ വേര് |ജോസഫ് മുണ്ടശ്ശേരി |കരിന്തിരി |+1 തുല്യത Malayalathinte veru - Joseph Mundassery
Higher secondary equivalency course malayalam

വിന്ധ്യാപര്‍വതത്തിന് തെക്ക് ഡക്കാന്‍ കഴിഞ്ഞുള്ള ദക്ഷിണേന്ത്യന്‍ ഭൂവിഭാഗങ്ങള്‍ പൊതുവെ തമിഴകം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച ചേര-ചോള-പാണ്ഡ്യ രാജവംശങ്ങളെ കേന്ദ്രീകരിച്ചാണ് തമിഴകത്തിന്റെ ചരിത്രം.തമിഴകത്തിന്റെ പ്രാചീനചരിത്രവും സംസ്‌കാരവും ഏറ്റവും കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്നത് തമിഴ് സാഹിത്യ കൃതികളിലൂടെയാണ്. സംഘകാലത്തെ തമിഴ് കൃതികളാണ് ഇതില്‍ പ്രധാനം.

സംഘകാലം:
ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്. ഈ സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു. സംഘകാലത്തെ പ്രസിദ്ധങ്ങളായ തമിഴ് സാഹിത്യ കൃതികൾ ലോകം മുഴുവനും അറിയപ്പെടുന്നവയും പഠന വിഷയങ്ങളുമാണ്. സംഘങ്ങൾ എന്നറിയപ്പെടുന്ന നിരവധി പേരുടെ കൂട്ടങ്ങളായാണ്‌ ഈ കൃതികൾ രചിച്ച് ക്രോഡീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ്‌ ഇവയെ സംഘസാഹിത്യം എന്നു പറയുന്നത്.സംഘം (സംസ്കൃതം) അഥവാ ചങ്കം (തമിഴ് രൂപാന്തരം) എന്ന വാക്കിന് ചങ്ങാത്തം, കൂട്ട് (academy)എന്നൊക്കെയാണ് അർത്ഥം

പല്ലവന്മാര്‍:
ദക്ഷിണേന്ത്യ ഭരിച്ച രാജവംശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ കാഞ്ചിയിലെ പല്ലവന്മാര്‍, പല്ലവന്മാരുടെ ഉത്ഭവത്തെപറ്റി ചരിത്രകാരന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല.പല്ലവന്മാരുടെ അധികാരം കൃഷ്ണ മുതല്‍ കാവേരി വരെ വ്യാപിച്ചിരുന്നു. തെക്കന്‍ ആന്ധ്രയും വടക്കന്‍ തമിഴ്നാടും അതില്‍ ഉള്‍പ്പെട്ടിരുന്നു.വാസ്തുവിദ്യയിലെ ദ്രാവിഡരീതിക്ക്‌ ജന്മം നല്‍കിയത്‌ പല്ലവന്മാരാണ്‌.

പാണ്ഡ്യസാമ്രാജ്യം:
ഒരു പുരാതന തമിഴ് രാജ്യമാണ് പാണ്ഡ്യ സാമ്രാജ്യം (തമിഴ്: பாண்டியர்). ചരിത്രാതീതകാലം മുതൽ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തമിഴ്നാട് ഭരിച്ച മൂന്ന് പുരാതന തമിഴ് സാമ്രാജ്യങ്ങളിൽ ഒന്നാണ് പാണ്ഡ്യസാമ്രാജ്യം (ചോള, ചേര സാമ്രാജ്യങ്ങൾ ആണ് മറ്റു രണ്ടും).

ചേരസാമ്രാജ്യം:
BCE അഞ്ചാം നൂറ്റാണ്ടു മുതൽ CE12 -ാം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം. ഇംഗ്ലീഷ്: Chera Dynasty. കേരളപുത്രർ എന്നും അറിയപ്പെട്ടിരുന്നു. ആദ്യകാല ചേരർ (തമിഴ്: சேரர்) മലബാർ തീരം, കോയമ്പത്തൂർ, കരൂർ, സേലം എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ചേരന്മാർ ഭരിച്ചിരുന്ന ഈ പ്രദേശങ്ങൾ ഇന്നത്തെ കേരളത്തിന്റെയോ തമിഴ്‌നാട്ടിന്റെയോ ഭാഗങ്ങളായിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീന തമിഴ് രാജവംശങ്ങൾ ചോളരും പാണ്ഡ്യരുമായിരുന്നു. സംഘകാലഘട്ടത്തോടെ (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു. സംഘകാലം തമിഴ് ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയിലെ ഒരു സുവർണ്ണകാലമായിരുന്നു. ചേര സാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.

ചോളസാമ്രാജ്യം:
തെക്കേ ഇന്ത്യയിൽ ക്രി.വ. 13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ്രാജ്യമായിരുന്നു ചോളസാമ്രാജ്യം അഥവാ ചോഴസാമ്രാജ്യം.തമിഴ് സാഹിത്യത്തോടുള്ള ചോളരുടെ പ്രോൽസാഹനവും ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള ശുഷ്കാന്തിയും തമിഴ് സാഹിത്യത്തിലെയും വാസ്തുവിദ്യയിലെയും ചില ഉദാത്ത നിർമ്മിതികൾക്ക് കാരണമായി.13-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, പാണ്ഡ്യരുടെ ഉദയത്തോടെ ചോളരുടെ ശക്തി ക്ഷയിച്ചുതുടങ്ങി. പാണ്ഡ്യർ ചോളസാമ്രാജ്യത്തിന്‌ അന്ത്യം കുറിച്ചു.

പണ്ടു മൂവരശിലെല്ലാം ഒരേ പഴംതമിഴായിരുന്നു സംസാരഭാഷ. വാസ്തവത്തിൽ പഴംതമിഴിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന പ്രാദേശികഭാഷാഭേദങ്ങളായിരിക്കണം ചേരത്തമിഴെന്ന മലയാംതമിഴും പാണ്ഡ്യചോളദേശങ്ങളിലെ തമിഴും. കൃസ്തുവർഷം ഒമ്പതാം നൂറ്റാണ്ടുവരെ കേരളക്കരയിൽ തമിഴ്കാവ്യങ്ങൾതന്നെ രചിക്കപ്പെട്ടിരുന്നു. കൂടിയാട്ടത്തിന്റെ ക്രമദീപികകളും ആട്ടപ്രകാരമുൾപ്പെടെയുള്ള പഴയകൃതികളിൽ നാട്ടുഭാഷയെ പരാമർശിക്കാൻ തമിഴ് എന്ന വാക്കു തന്നെയാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ഒരു പക്ഷേ ശങ്കരാചാര്യരുടെ ഇല്ലത്തിൽപോലും സംസാരിച്ചിരുന്ന ഭാഷ തമിഴായിരിക്കാം. സംഘകാലകൃതികളിൽ പലതും ചേരസാമ്രാജ്യവുമായി ബന്ധമുള്ളവയാണ്. അകനാനൂറിലെയും പുറനാനൂറിലെയും പല കവികളും കേരളീയരായിരുന്നു. പതിറ്റുപത്തിലെ നൂറോളം പാട്ടുകളിലും ചേരരാജാക്കന്മാരുടെ അപദാനങ്ങളാണ്. ചിലപ്പതികാരത്തിന്റെ കർത്താവായ ഇളംകോവടികൾ ഇന്നത്തെ കേരളക്കരയിൽപെട്ട കവിയായിരുന്നു. ചേരനാട്ടിൽ നടന്നതായി കരുതപ്പെട്ടിരുന്ന സംഭവങ്ങളെയാണ് ചിലപ്പതികാരം പ്രതിപാദിക്കുന്നത്. കൃസ്തുവർഷം ഏഴ് എട്ട് ഒമ്പത് നൂറ്റാണ്ടുകളിൽ തമിഴ്ഭക്തിപ്പാട്ടുകൾ രചിച്ച കവികളിൽ ചേരമാൻ പെരുമാൾ നായനാരു കുലശേഖര ആൾവാരും കേരളീയരായിരുന്നു

ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course)
മലയാളം - ഒന്നാം വർഷം ( First Year )
Malayalam Subject
#Equivalency
#HigherSecondary
#Malayalam

Комментарии

Информация по комментариям в разработке