Harithamohanam//ഹരിതമോഹനം//സുസ്മേഷ് ചന്ത്രോത്ത്//കഥ//വായനയും അവലോകനവും//

Описание к видео Harithamohanam//ഹരിതമോഹനം//സുസ്മേഷ് ചന്ത്രോത്ത്//കഥ//വായനയും അവലോകനവും//

ഹരിതമോഹനം//
സുസ്മേഷ് ചന്ത്രോത്ത്//
കഥ//
വായനയും അവലോകനവും//
"മിസ്റ്റർ അരവിന്ദാക്ഷൻ,ലിഫ്റ്റിൽ ഇന്നെന്താണ് സംഭവിച്ചത്? "
സംഭവിച്ചതെന്താണെന്ന് പെട്ടെന്ന് ഓർമ വന്നില്ല.ഓർമ വന്നപ്പോൾ നേരിയ ചമ്മലോടെ ഞാനൊന്നു ചിരിക്കുകയും ചെയ്തു.
"നിങ്ങളുടെ ചിരി കാണാനല്ല മിസ്റ്റർ ഞാൻ വന്നത്.കംപ്ലയിന്റ് കിട്ടീട്ടാണ്,മനസ്സിലായോ?"
ചിരി മാഞ്ഞു ഞാനൊന്നു തലകുനിച്ചു.എന്റെ മക്കളുടെ മുന്നിൽ.ഭാര്യക്ക് മുന്നിൽ,അവരറിയാതെ ഞാൻ നടത്തിയ പ്രവൃത്തി തുറന്നു വയ്ക്കപ്പെടാൻ പോവുകയാണ്.എന്റെ നിശ്ശബ്ദത രാജൻപിള്ളയെ വീണ്ടും കുപിതനാക്കി.
"ഈ ഫ്ളാറ്റിലെ എല്ലാവരും ഉപയോഗിക്കുന്ന ഒരേയൊരു ലിഫ്റ്റാണ് അത്.അതിനകത്തു വച്ച് തോന്ന്യാസം കാണിക്കാൻ ഞാൻ അനുവദിക്കില്ല.അതല്ല,കള്ളത്തരം കാണിച്ചിട്ട് വീട്ടിൽ കയറി ഇരുന്നാൽ നിങ്ങളെ ആരും കണ്ടുപിടിക്കില്ലെന്നു കരുതിയോ?"

ഹരിതമോഹനമായ ഒരു ഭൂമിയെ വീണ്ടെടുക്കുന്നതിനെക്കുറിച്ചുള്ള സുസ്മേഷ് ചന്ത്രോത്തിന്റെ മനോഹരമായ കഥയാണ് "ഹരിതമോഹനം".അദ്ദേഹത്തിന്റെ മരണവിദ്യാലയം എന്ന കഥാസമാഹാരത്തിൽ നിന്നുള്ള കഥയാണിത്.
ഫ്ലാറ്റ് സമുച്ചയങ്ങളിൽ ജീവിതം ജീവിച്ചു തീർക്കുന്ന,എന്നാൽ ഹരിതാഭമായ സ്വപ്‌നങ്ങൾ കാണുന്ന ഒരു സാധാരക്കാരന്റെ കഥ.
"ഒരു മഹാനഗരത്തിൽ താമസിക്കുന്നതിനിടെ മണ്ണന്വേഷിച്ചു പോകേണ്ടി വരുമ്പോഴേ മണ്ണ് കിട്ടാനില്ലാത്തതിന്റെ സങ്കടം ബോധ്യമാവൂ"
ഹൈസ്കൂൾ തലത്തിൽ പാഠ്യ വിഷയം കൂടിയാണ് ഈ കഥ.അതുകൊണ്ട് തന്നെ വിദ്യാർത്ഥികളും ശ്രദ്ധിക്കുമല്ലോ.
#harithamohanam
#class9keralapadavali
#onlineclass

Комментарии

Информация по комментариям в разработке