എല്ലാം പോയി,നിറവയറുമായി മോളും ഞാനും തിരിഞ്ഞുനോക്കാതെ ഓടി | Wayanad Landslide| Chooralmala| Mundakkai

Описание к видео എല്ലാം പോയി,നിറവയറുമായി മോളും ഞാനും തിരിഞ്ഞുനോക്കാതെ ഓടി | Wayanad Landslide| Chooralmala| Mundakkai

എട്ട് മാസം ഗര്‍ഭിണിയായ മകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ചൂരല്‍മല സ്വദേശിയായ ഉസ്മാന്‍ അന്ന് വൈകിട്ട് തന്നെ കുടുംബവീട്ടിലേക്ക് പോയത്. പക്ഷേ, ആര്‍ത്തലച്ചെത്തിയ വെള്ളത്തിന് മുന്നില്‍ അവിടേയും രക്ഷയുണ്ടായിരുന്നില്ല. പാതിരാത്രി എങ്ങോട്ടെന്നില്ലാതെ ജീവന്‍ കൈയില്‍ പിടിച്ചോടി, നിറവയറുമായി മകളും.വീടടക്കം സര്‍വതും നഷ്ടമായി. ബാക്കിയായത് ജീവന്‍മാത്രം. 15 വര്‍ഷം പുറംനാട്ടില്‍ പണിയെടുത്തുണ്ടാക്കിയ സര്‍വതും മലവെള്ളത്തിലില്ലാതായി. 'ചവിട്ടുന്ന മണ്ണും ഓടുന്നിടത്തുമെല്ലാം കുലുങ്ങുന്നപോലെ. മഴവെള്ളം പിന്നാലെ വരുന്നുണ്ടോന്ന് പോലും തോന്നിപ്പോയി. എന്താണനുഭവിച്ചതെന്ന് ഒപറയാന്‍ കഴിയില്ല. പറഞ്ഞാലാര്‍ക്കും മനസിലാവുകയുമില്ല. എന്തൊക്കെ നഷ്ടപ്പെട്ടാലും ഇരിക്കുന്ന കൂര ആര്‍ക്കും നഷ്ടപ്പെടരുത്. എത്രകാലം അവിടെയും ഇവിടെയും ഇനി കഴിയും. 15 കൊല്ലം ഗള്‍ഫിലായിരുന്നു. നല്ല ജീവിതം മുഴുവന്‍ അവിടെ തീര്‍ത്ത് ഈ അടുത്താണ് നാട്ടിലേക്ക് വന്നത്. ഇനിയെന്ത് ചെയ്യണമെന്നറിഞ്ഞൂട.' മുന്നോട്ടിനി എന്തുവേണമെന്നറിയാതെ മരവിച്ചുനില്‍ക്കുകയാണ് ഉസ്മാനും കുടുംബവും

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#wayanadlandslide #landslide #chooralmala

Комментарии

Информация по комментариям в разработке