ഇടശ്ശേരി ഗോവിന്ദൻ നായർ | പുളിമാവ് വെട്ടി | ആലാപനം | പ്രശാന്ത് കൃഷ്ണൻ

Описание к видео ഇടശ്ശേരി ഗോവിന്ദൻ നായർ | പുളിമാവ് വെട്ടി | ആലാപനം | പ്രശാന്ത് കൃഷ്ണൻ

#ഇടശ്ശേരി #മലയാളം #2024 #മലയാളംകവിത #ആലാപനം #ഡോ #ഐക്യം #onv #കവിത #prabhavarma # കേരളപാഠാവലി#ഒമ്പതാം ക്ലാസ്# പുളിമാവ് വെട്ടി
വനമഹോത്സവക്കാർക്ക് പൂർണ്ണമനസ്സോടെ എഴുതിക്കൊടുത്ത ഒരു പരസ്യം. അനുഭൂതികളെ ആവിഷ്ക്കരിക്കുന്ന പരസ്യമെഴുതാനും നല്ല രസമുണ്ട്.

പുളിമാവു വെട്ടി

“പുറം പറമ്പിൽപ്പുളിമാവൊന്നു- ണ്ടാരാൻ പിള്ളർക്കൊരു പൂരം! മുറിച്ചു തള്ളിപ്പലക പിടിപ്പിൻ! വാങ്ങീ ഞാനതിനച്ചാരം"

ഉടമ കൊടുത്തു കഴിഞ്ഞു കല്പ‌ന

ബങ്കളാവിലിരിപ്പായി.

ഒട്ടുമാവുകളതു കേട്ടോ, തളിർ-

നാക്കു കടിച്ചേ നില്പായി!

പച്ചക്കല്ലു വിളഞ്ഞു കിടക്കും ഗിരിശൃംഗത്തിൻ പ്രതിരൂപം. പാടത്തിൻ്റെ കരയ്ക്കിതു നില നമ്മുടെ കുടിലിന്നടയാളം. പൂത്തു നില്ക്കുന്നളവിലിതത്രേ ദേവന്മാർക്കുള്ളാവാസം. പുലരെപ്പുലരെക്കാണാം ചില്ലയി-

ലവർതൻ പൊഴിയും മൃദുഹാസം. ഉച്ചയ്ക്കിവിടെയിരുന്നാൽക്കേൾക്കാ- മവരുടെ പേച്ചുകളകളങ്കം.

പിച്ച നടന്നൊരു നാൾ മുതലേ തൽ- പ്പൊരുളറിവൂ നാമപശങ്കം.

പച്ചത്തണലും കൊത്തിയെടുത്തി- ട്ടകലെപ്പാറിൻ പറവകളേ! പട്ടയമാരും തന്നീലല്ലോ നിങ്ങൾക്കിവിടെക്കുടിപാർക്കാൻ! കുരുത്ത നാൾ തൊട്ടിന്നോളം തല കുനിച്ചിടാത്തോനീ വൃദ്ധൻ. കൂറ്റൻ മഴുവേറ്റടിയുന്നേരം കുലുങ്ങിടുന്നു ഭൂചക്രം സ്വന്തം മാറത്തമ്മമഹിക്കെരി- തീക്കനൽ വീണാൽ വീണോട്ടേ; എന്തിലുമേറെക്കാമ്യം പണമേ തുച്ഛ; ന്നതു കൈവന്നോട്ടെ! મણીજી

പൂങ്കുലയും കെണ്ടോടിവന്നൊരു പാലക്കാടൻ കുളിർകാറ്റേ ഞങ്ങളൊടയ്യോ ചോദിയ്ക്കല്ലേ നിന്റെ ചിരന്തനബന്ധുവിനെ. പൂത്തിരി കത്തിച്ചെങ്ങളെ നൃത്തം തത്തിയ്ക്കാനില്ലിനിയാരും, പൂന്തേൻ കൂട്ടിക്കനികളുരുട്ടി പ്രിയമോടൂട്ടാനില്ലാരും!

പഴവുമിളന്നീരും കൊണ്ടീ വഴി തിരുവാതിരകൾ വരൊല്ലിനിമേൽ പാട്ടും പാടിയിരുന്നാടാനെ- ആഞ്ഞാലിടുമിക്കുടിയിടകൾ? എരിവേനലിനിത്തിരിയും തീണ്ടാൻ തരമാകാപ്പിഞ്ചലർ ശില്പം, ഇളം ശിരസ്സുകളുൾക്കുടി പെറ്റവ, വളരില്ലിനിയത്തണുതണലിൽ!

അലയും മലയുമരങ്ങണിയിപ്പൊരു മലയാളത്തിൻ കരതേടി

ആഴക്കടലിൻ മുത്തുകൾ വാരി- ക്കോരി നിറച്ചൊരു ചുമടോടെ ഇടവപ്പാതികൾ പതിവായറബി- ക്കടൽ താണ്ടിക്കൊണ്ടെത്തുമ്പോൾ ആരിഹതീർത്തു തല്പരിവാരനി രയ്ക്കൊരു പച്ചക്കൂടാരം,

147
മുറിച്ചു തള്ളിപ്പലക പിടിയ്ക്കാ- നുടമസ്ഥന്നിന്നാവേശം.

മറുത്തു പറയാനാരുണ്ട,യ്യോ, നമുക്കു കരയാനവകാശം!

Комментарии

Информация по комментариям в разработке