GeM പ്ലാറ്റ്ഫോമിലൂടെ നിരവധി സംരംഭക സാധ്യതകളുണ്ട്,നിങ്ങൾക്കറിയാമോ?

Описание к видео GeM പ്ലാറ്റ്ഫോമിലൂടെ നിരവധി സംരംഭക സാധ്യതകളുണ്ട്,നിങ്ങൾക്കറിയാമോ?

GeM-Government E-Market Place
ഗവൺമെന്റിലേക്ക് ഒരു ബിസിനസ് എത്തിക്കുക,അത് പ്രൊഡക്റ്റായാലും സർവീസായാലും,അതിനായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം അതിന്റെ പേരാണ് GeM-ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ്. ഗവൺമെന്റ് തലത്തിലേക്ക് എങ്ങനെ മാർക്കറ്റ് ചെയ്യാം എന്നുളളതിന്റെ ഒരു പോർട്ടലാണ്. ഇ-പ്രൊക്യുർമെന്റ് പോർട്ടൽ. gem.gov.in. 2016 ഓഗസ്റ്റ് 9 നാണ് ലോഞ്ച് ചെയ്തത്. ലോഞ്ച് ചെയ്തത് ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി. GeM വരുന്നതിന് മുൻപ് ഓരോ ഗവൺമെന്റ് സ്ഥാപനവും ഓരോ രീതിയിലാണ് പർച്ചേസ് ചെയ്തിരുന്നത്. സുതാര്യതയും വേഗത്തിലുള്ള ഇടപാടുകളും GeM വാഗ്ദാനം ചെയ്യുന്നു. സംരംഭങ്ങളുടെ രജിസ്ട്രേഷൻ മുതൽ അന്തിമ പേയ്മെന്റ് വരെയുള്ള നടപടികൾക്ക് പോർട്ടൽ പിന്തുണ നല്കും.

വനിത സംരംഭകർക്കും ബെനിഫിറ്റ്സ്
മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് ജെമ്മിൽ രജിസ്റ്റർ ചെയ്യുമ്പോൾ ചില ബെനിഫിറ്റ്സ് ഉണ്ട്. പബ്ലിക് പ്രൊക്യുർമെന്റ് പോളിസി അനുസരിച്ച് ഗവൺമെന്റ് സ്ഥാപനങ്ങൾ ചെയ്യുന്ന പർച്ചേസുകളിൽ 25% എങ്കിലും മൈക്രോ ആന്റ് സ്മോൾ എന്റർപ്രൈസസിന് കൊടുക്കണം എന്നൊരു റൂൾ 2012-ൽ വന്നിരുന്നു. അതിൽ മൂന്ന് ശതമാനം വനിത സംരംഭകർക്ക് കൊടുക്കണം എന്നൊരു റൂളുമുണ്ട്. 4% SC/ST സംരംഭകർക്കും നൽകണം എന്നാണ് റൂൾ.

GeM-സുരക്ഷിതമാണ്, സുതാര്യമാണ്
ബിസിനസ് ചെയ്യുന്ന ഏതൊരാൾക്കും GeM പ്ലാറ്റ്ഫോമിൽ രജിസ്ററർ ചെയ്യാം. പ്രവേശന തടസ്സങ്ങളൊന്നുമില്ലാതെ സർക്കാരുമായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പോർട്ടലിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. സൈൻ അപ്പ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡീറ്റയ്ൽസ് കൊടുത്ത് രജിസ്റ്റർ ചെയ്യാം. ആദ്യത്തെ സ്റ്റെപ്പിൽ ഒരു യൂസർ ഐഡിയും പാസ് വേഡും ക്രിയേറ്റ് ചെയ്യാം. രണ്ടാമത്തെ സ്റ്റെപ്പിൽ പ്രൊഫൈൽ അപ്ഡേഷൻ. യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗ്ഇൻ ചെയ്ത് കയറുമ്പോൾ ബിസിനസിന്റെ പേരും അഡ്രസും ജിഎസ്ടിയും ഇൻകം ടാക്സും അടക്കമുളള ഡീറ്റെയ്ൽസ് കൊടുക്കണം. മൂന്നാമത്തെ സ്റ്റെപ്പിൽ നമ്മൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന പ്രോഡക്ടിന്റെ സർവീസിന്റെ ഡീറ്റയ്ൽസ് സൈറ്റിലേക്ക് ചേർക്കണം. ഓൺലൈൻ-ഇൻവോയിസ് ജനറേറ്റ് ചെയ്യുന്നതിനാൽ വിൽപ്പനക്കാർക്ക് ബില്ലിങ് എളുപ്പമാണ്. പോർട്ടൽ മുഖേന ഉത്പന്നങ്ങൾ വാങ്ങുന്നവരും വില്പ്പനക്കാരും തമ്മിലുള്ള ഇടപാടുകൾ സുഗമമാക്കാൻ കഴിയും. അതിനാൽ ഇത് ഒരു സുരക്ഷിത പ്ലാറ്റ്ഫോമാണ്.


Channel IAM സംഘടിപ്പിച്ച ഷീ പവർ പ്രോഗ്രാമിലാണ് മനീഷ് മോഹൻ(ബിസിനസ് ഫെസിലിറ്റേറ്റർ,GeM) GeM പ്ലാറ്റ്ഫോം നൽകുന്ന സംരംഭക സാധ്യതകളെ കുറിച്ച് സംസാരിച്ചത്.

Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  

Комментарии

Информация по комментариям в разработке