ഫുഡ് സപ്ലിമെന്റുകൾ നമുക്ക് ആവശ്യമുണ്ടോ? | Dietary Supplements: What You Need to Know - Swathilakshmi

Описание к видео ഫുഡ് സപ്ലിമെന്റുകൾ നമുക്ക് ആവശ്യമുണ്ടോ? | Dietary Supplements: What You Need to Know - Swathilakshmi

"എന്താണ് ഫുഡ് സപ്ലിമെന്റുകൾ? ഇവയുടെ ഗുണങ്ങൾ എന്തൊക്കെ? ഉപയോഗം എങ്ങനെ? തുടങ്ങിയ കാര്യങ്ങളിലെല്ലാം പലർക്കും സംശയങ്ങളുണ്ടാകാം. ഇതേപ്പറ്റിയാണ് കൊച്ചി അമൃത സ്‌കൂൾ ഓഫ് മെഡിസിനിലെ ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സ്വാതിലക്ഷ്മി വേണു പ്രേക്ഷകരോട് വിശദീകരിക്കുന്നത്. ഇന്ന് മൾട്ടി വൈറ്റമിൻ മിനറൽ സപ്ലിമെന്റ്‌സ് വളരെയേറെ ഉപയോഗിച്ചു വരുന്നുണ്ട്. ഭക്ഷണത്തിൽ നിന്ന് പോഷകാംശങ്ങൾ കിട്ടാത്ത അവസ്ഥയിൽ ഇത്തരം സപ്ലിമെന്റ്‌സുകൾ ഉപയോഗിക്കുന്നതിലൂടെ പോഷകക്കുറവ് പരിഹരിക്കാം എന്ന ചിന്തയിലാണ് പലപ്പോഴും നമ്മൾ സപ്ലിമെന്റ്‌സുകൾ ഉപയോഗിക്കുന്നത്. എന്നാൽ അനുയോജ്യമല്ലാത്ത വൈറ്റമിൻ മിനറൽസ് സപ്ലിമെന്റ്‌സുകളുടെ ഉപയോഗത്തിലൂടെ ഈ കുറവ് പരിഹരിക്കാനാകില്ലെന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ തെളിയിക്കുന്നത്.

നമ്മൾക്ക് ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ലഭിക്കുന്നതു പോലെ സപ്ലിമെന്റ്‌സിൽ നിന്ന് ആ ഗുണങ്ങൾ കിട്ടുകയില്ല. ഡയറ്റീഷ്യന്റെ നിർദേശാനുസരണമല്ലാതെ സപ്ലിമെന്റ്‌സുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാം. ഹൃദയാരോഗ്യത്തെ വരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. പ്രോട്ടീൻ സപ്ലിമെന്റ്‌സ് ഉപയോഗിക്കുമ്പോൾ അത് ഉപയോഗിക്കേണ്ട വിധത്തിൽ തന്നെ കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ അത് പാർശ്വഫലങ്ങൾക്ക് ഇടയാക്കും.

പ്രോട്ടീൻ സപ്ലിമെന്റ്‌സിന്റെ ഉപയോഗത്തെപ്പറ്റി അതിന്റെ പായ്്ക്കിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന് 30 ഗ്രാം പ്രോട്ടീൻ സപ്ലിമെന്റ്‌സ് എടുത്താൽ അത് 60 എം.എൽ അല്ലെങ്കിൽ 100 എംഎൽ വെള്ളത്തിലോ പാലിലോ ചേർത്ത് ഉപയോഗിക്കണമെന്ന് നിർദേശിക്കാറുണ്ട്. എന്നാൽ പലരും തോന്നിയ അളവിൽ വെള്ളത്തിലോ പാലിലോ കഴിക്കാറുണ്ട്. അതു പോലെ തന്നെ പ്രോട്ടീൻ പൗഡർ വെറുതെ കഴിക്കുന്ന പ്രവണതയും ചെറുപ്പക്കാരിൽ ഇന്ന് വർധിച്ചു വരുന്നുണ്ട്. ഇത് വളരെ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നയിക്കുക."

"What are food supplements? What are their benefits? How to use them? Many have doubts about the usage of food supplements. Swathilakshmi Venu, Assistant Professor, Department of Clinical Nutrition, Amrita School of Medicine, Kochi, explains important things about food supplements to the audience in this video.

Multivitamin and mineral supplements are widely used today. We often use supplements believing that they can cure deficiency of certain nutrients, which we are not getting from food. However, current studies show that these deficiencies cannot be cured with the usage of unsuitable vitamin and mineral supplements. These supplements can't provide the vitamins that we get through food. Using supplements without a dietitian's prescription can cause serious health problems. It can even adversely affect one's heart. If not used properly, these supplements can cause severe side effects.

The reconstitution process of these protein supplements is always given on the package itself. For example, if you take 30 grams of protein supplements, it is recommended to be mixed with 60 ml or 100 ml of water or milk. But many people consume it with as much water or milk as they feel. Similarly, the tendency to just eat protein powder is on the rise among young people today. This can lead to serious health problems in the future.
"

#DietarySupplements #Nutrition #HealthyFoods #AmritaHospitals

Комментарии

Информация по комментариям в разработке