ശീലമാക്കാം..നാരുകൾ അടങ്ങിയ ഭക്ഷണം | How to Get More Fiber in Your Diet ? - Sreelakshmi. S

Описание к видео ശീലമാക്കാം..നാരുകൾ അടങ്ങിയ ഭക്ഷണം | How to Get More Fiber in Your Diet ? - Sreelakshmi. S

"നമ്മുടെ ശരീരത്തിന് ഡൈജസ്റ്റ് ചെയ്യാൻ പറ്റാത്ത കാർബോ ഹൈഡ്രേറ്റ് സോഴ്‌സസ് ആണ് നാരുകൾ അഥവാ ഡയട്രി ഫൈബർ. നാരുകൾ അടങ്ങിയ ഭക്ഷണം ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്‌ട്രോളിനെ പുറന്തള്ളാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. കാരറ്റ് മുതലായ പച്ചക്കറികളിലും ഓട്‌സ്, പഴവർഗ്ഗങ്ങൾ എന്നിവയിലും നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ പ്രാധാന്യമെന്തെന്നും ഇവ എങ്ങനെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നും വിശദീകരിക്കുകയാണ് കൊച്ചി അമൃത സ്‌കൂൾ ഓഫ് മെഡിസിനിലെ ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എസ്.ശ്രീലക്ഷ്മി.

ആർഡിഎ പ്രകാരം ഒരു വ്യക്തിക്ക് ഒരു ദിവസം 30 മുതൽ 40 ഗ്രാം ഫൈബർ വരെയാണ് ആവശ്യമായുള്ളത്. ഫൈബറിന്റെ ആവശ്യകത ഓരോ വ്യക്തിയിലും ശാരീരിക ഘടനയും ആരോഗ്യവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതേപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാൻ ഒരു ഡയറ്റീഷ്യന്റെ സേവനം തേടാവുന്നതാണ്. നമ്മുടെ ജീവിതത്തിന്റെ ശൈലിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ മൂലം നമ്മളിലേക്ക് എത്തപ്പെടുന്ന ഒരു കൂട്ടം അസുഖങ്ങളെയാണ് ജീവിതശൈലീ രോഗങ്ങൾ എന്ന് വിളിക്കുന്നത്. ഇന്ന് സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ജീവിതശൈലീ രോഗങ്ങൾ.

ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ, ഹൈപ്പർ കൊളസ്‌ട്രോളീമിയ ഇതെല്ലാം ഇന്ന് വളരെ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. നമ്മുക്ക് ചുറ്റുമുള്ള 20 പേരിൽ ഒരാൾക്കെങ്കിലും ഇത്തരത്തിലുള്ള ഏതെങ്കിലുമൊരു അസുഖം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതെല്ലാം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളാണ്. നരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള നല്ല ആഹാരരീതിയിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ഇതിനെ പ്രതിരോധിക്കാൻ സാധിക്കും. "

"Fiber is a rich source of carbohydrates that our body cannot digest. Fiber-rich foods help the body to expel unwanted cholesterol and improve the digestive process. Certain vegetables, oats and fruits are high in fiber. S. Sreelakshmi, Assistant Professor, Department of Clinical Nutrition, Amrita School of Medicine, Kochi, explains the importance of food with high fiber and how to include it in the daily diet.

According to the RDA, a person needs 30 to 40 grams of fiber each day. The need for fiber varies from person to person depending on body composition and health. You can seek the help of a dietitian to get a clear idea about this.

Lifestyle diseases are a group of diseases that affect us due to the change in our lifestyle. Diabetes, hypertension and hypercholesterolemia are very common these days. Statistics show that at least one in 20 people around us has any of this problem. These are all factors that can lead to heart issues. These issues can be prevented with a good diet and proper exercise."

#HealthyEating #ClinicalNutrition #DigestiveWellness
#AmritaHospitals

Комментарии

Информация по комментариям в разработке