ആറ്റക്കനി | 2024 ലെ നബിദിന ഗാനം | Aattakkani Song, NOUSHAD BAQAVI Song, ABDULLAH FADHIL New Song

Описание к видео ആറ്റക്കനി | 2024 ലെ നബിദിന ഗാനം | Aattakkani Song, NOUSHAD BAQAVI Song, ABDULLAH FADHIL New Song

LYRICS & PRODUCER
: NOUSHAD BAQAVI
SINGER
: ABDULLAH FADHIL
audiomixing : SHIBILYMOONAKKAL
dop & cut : MUFAZILPANAKKAD
poster : AMMARIBNUSALIM
thanks : KAMALASURAYYAABAAYAWORLD


Lyrics :
ആലം മൊത്തമിലത്തറ്
മുക്കിയ മുത്തത്പോലുരുവിട്ടൊരു
ചിത്തിര മുത്തൊളി മുത്ത്ഹബീബുള്ളാഹ്
നോട്ടമതേറ്റവർ നേട്ടമതേറി
ആരും പത്തിമടക്കിയടങ്ങിയൊതുങ്ങി
മടങ്ങിയിറങ്ങണ തങ്കമൊരുക്കണ
തങ്ങളെ മിഴിയള്ളാഹ്.... [ ]

കല്ലും മുള്ളും പോലും മാറും
നല്ലൊരു ചിരിയാണേ
പല്ലോമുല്ലപ്പൂവോ
മാറിപ്പോകുംഹാലാണേ
കൊല്ലുംതല്ലുംകൊണ്ടാ
നൂറ്റാണ്ടാകെഇരുട്ടാണേ
കുല്ലുംമെല്ലെചൊല്ലി
ചേലാക്കുന്നൊരുനൂറാണേ

പൊന്നാണേ.. മിന്നാണേ
പുണ്യമുരുക്കിയൊരുക്കിയെടുത്തൊരു
കണ്ണാണെ ഖൽബാണേ...
മണ്ണിലുള്ളനിധിയൊക്കെ
യിരിക്കുംകൺപീലിയാണത്
നാദനോദിയവാക്കുകൾ
അറിവായിമുത്തൊളിനൽകി
അംലാക്കുകളെഴുന്നള്ളി
അക്രമികൾകലിതുള്ളി
അൽഭുതവാക്കുകൾതള്ളി

അടിമയുമുടമയുമടിപിടിയായി
ട്ടടിമച്ചങ്ങലപൊട്ടുകയായി


വാളും കോളും കൊണ്ടൊരു തീനാളം
പോൽ ചുറ്റിയലഞ്ഞു
പറ്റയൊതുക്കാനെത്തിയ
ശത്രുക്കൾ
വെട്ടിയൊതുക്കിവിരട്ടിയമർത്താൻ
ആരംഭപൂവോടുള്ള വെറുപ്പിലറപ്പിഉറപ്പിലിറങ്ങിതങ്ങിയിരുന്നവർ അക്കഥതീർക്കാനേ...


കോപത്തീപ്പൊരികൊണ്ടാ
ബൂജഹലന്ന്തിമിർത്താനെ
ശാപാത്തീമഴകൊണ്ടാ
ബൂസുഫ് യാനും ഒത്താനേ
തൗബാവാതില്കാട്ടി
മുത്ത്ഹബീബ് വിളിച്ചാനെ
കഅബാചോട്ടിൽചിഞ്ഞൊരു
ഒട്ടകമാലഎറിഞ്ഞാനേ

വിങ്ങുന്നേ .. തേങ്ങുന്നേ
കണ്ട് വിരണ്ട് കുരുന്നൊളി ഫാതിമ
എത്തുന്നേ ...ഞ്ഞെട്ടുന്നേ
മാരിവില്ലിൻചിരിമായാത്താ
റ്റലിൻ്റെമുഖംകണ്ട്
ഭൂമിവാനംമുഴുവനും
ആ സ്വലവാത്തോദി
അമ്പിയരാജനെവാഴ്ത്തി
അമ്പിളികണ്ണീർവീഴ്ത്തി
അന്തതയാനബിമാറ്റി

ചിന്തിയ ചോരയിൽ
പൊൻതിരിപോലെയെരിഞ്ഞ്
മുന്തിയതൗഹീദേകീ [ ]

നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ

Noushad Baqavi Song:    • Noushad Baqavi Song  

നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP

Комментарии

Информация по комментариям в разработке