ദൂരെ ദൂരെ മാനത്തമ്പിളി | പന്ത്രണ്ടിൻ്റെ പാട്ട് ഭാഗം 3 | Maanathambili | Panthrandinte Paatt Part 3

Описание к видео ദൂരെ ദൂരെ മാനത്തമ്പിളി | പന്ത്രണ്ടിൻ്റെ പാട്ട് ഭാഗം 3 | Maanathambili | Panthrandinte Paatt Part 3

Lyrics :

പന്ത്രണ്ടിൻ്റെപാട്ട് vol -3
മാനത്തമ്പിളി

[ പണ്ട് പണ്ട് പായ ]

ദൂരെ ദൂരെ മാനത്തമ്പിളി
ഉദിക്കുന്നുണ്ടേ..
താരങ്ങൾ പതി മക്കത്തൊളി മുത്തിൻ
മദ്ഹിൻ്റെ പ്രഭകൊണ്ട് ജ്വലിക്കുന്നുണ്ടേ
മർഹബ വിളിക്കുന്നുണ്ടേ...

അകം കൊത്തി വലിയ്ക്കുന്ന
പ്രണയത്തിൻ കൊളുത്ത്
മുഖം കത്തി തെളിയുന്ന
പ്രപഞ്ചത്തിൻ വിളക്ക്
അധർമ്മങ്ങൾ തകരുന്ന
പരിശുദ്ധക്കരുത്ത്
നിലാവുദിച്ചേ...മുത്തിൻ
നിലാവുദിച്ചേ...

[അറഫാ മല]

അജ് വാ മരങ്ങൾ സ്വലാത്ത് ചൊല്ലി
കാത്തിരിക്കുന്നൊരു രാവ്...
ഇബ്‌ലീസണ്ഡകഠാഹം മുഴുവൻ
നിലവിളിച്ചോടി വരും രാവ്
നിലവിളിച്ചോടിbവരും രാവ്

[ ആനേ മതനപ്പൂ ]

ത്വാഹാ നബിയോരെ
തിരുജന്മപ്പിറവിയിൽ
താരം മദ്ഹോദി
തിളങ്ങീടുന്നേ
തങ്ങള് തളിർമുല്ല കടലില്
തിര കൊടുത്തവരോ
തഴുകുന്ന കുളിർ തെന്നൽ
തടകിവിട്ടവരോ
തെളിയുന്ന ബദറില്
ചിരിമറച്ചവരോ...
തോരാ മഴപോലെ പുണരുന്നോരേ..
തീരാ മഴവില്ലായ് പടർന്നാവരേ...

[ അഹദത്തിലെ..]

പ്രിയരേ തിരുനബി വരമൊന്ന്
ലഭിക്കുവാൻ ...
അവരെ സ്തുതിക്കുവാൻ മറക്കല്ലേ...
പതിയെ സ്തുതിമൊഴി മഹ്‌മൂദിൽ
തഴുകുമ്പോൾ
അതുമായ് മലക്കുകൾ പറക്കില്ലേ ....

പ്രിയരേ മണിമുത്തിൻ മദ്ഹുകൾ
ഉരയ്ത്തുവാൻ
പുലരും വരെ നിങ്ങൾ ഇരിക്കില്ലേ
കൊതിയാൽ മിഴി രണ്ടും അടയുവാൻ
ഒരുങ്ങുമ്പോൾ
പലരും നബിയോരെ കണ്ടില്ലേ...

[ അമ്പിയാകളിൾ രാജ സയ്യിദരേ...]

ആശിഖീങ്ങൾക്കിന്ന് മത്സരമാ...
ഖാതിമായറസൂലിൽ ജന്മവുമാ
ആശപ്പെരുന്നാളെന്ത് സുന്ദരമാ
ആശപൂത്ത്നിറഞ്ഞൊരൽ സവമാ

മൗലിദും മാലയും തിളങ്ങുന്നേ
നല്ല ..മദ്ഹിൻ്റെ കാഹളം മുഴങ്ങുന്നേ
മസ്ജിദും മസ്കനും വിളങ്ങുന്നേ
നല്ല മജ്ലിസ് ദഫിൽ തുടങ്ങുന്നേ

(സംകൃതപമഗരി)

സത്യത്തിൻ തിരികത്തി
തങ്ക തിങ്കൾ നബിയെത്തി
സ്നേഹത്തിൻ മധുമാല ചാർത്തി
നല്ല സഹനത്തിൻ സമമില്ലസ്വരരസ
സാഹോദര്യം സർവ്വരിൽ സൗമ്യമായിചാർത്തി...

ഇമ്പമുള്ളനുകമ്പ മുമ്പിൽ വന്നവർ
നേടുന്നേ
അമ്പിയ മുമ്പരും അമ്പിളി പോലെ
വിളങ്ങുന്നേ
വമ്പിലിരമ്പിയ വമ്പൻമാര് വിതുമ്പുന്നേ
കൊമ്പുകളൊടിഞ്ഞിട്ട് നൊമ്പരമിട്ട്
ചിലമ്പുന്നേ...
വന്നെത്തി
മേലെ തട്ട് പൊളിഞ്ഞവർ താഴെ റസൂലിൻ
മുമ്പെത്തി
മേനി തൊട്ട് തലോടിട്ടൊത്ത് ഷഹാദ
മൊഴിഞ്ഞെത്തി
പിന്നെ
ജീവൻ വരെ കൊടുക്കുവാനൊത്ത
എടുത്ത് വെച്ച സ്വത്ത
അടുത്തിരുന്ന മൊത്തം തിരുനബി ഇഷ്ടം അത് മതി എത്തുന്നേ
തമ്മിൽ തഴുകിയും താലാടിയും മിന്നുന്നേ
നന്മപെരുത്തിട്ട് പൊരുത്തത്തിലെത്തുന്നേ
കർമ്മപദങ്ങളിൽ കനിവൊത്ത്
വുഥകളിൾ നബിയൊത്ത്

[ തടകിമണത്തെ...]

അഷ്റഫുൽ ഖൽഖേ മറക്കല്ലേ
അർഷിൻ്റെ ചുവടെ ഇരുത്തില്ലേ..
അൽഭുതപാനത്തരികിലണ ഞാൽ
മുഖംതിരിക്കല്ലേ...
അഹദിൻ സ്വർഗത്തരുണികളൊപ്പം
മദ്ഹിന് വിധിതരുകില്ലേ

നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ

Noushad Baqavi Song:    • Noushad Baqavi Song  

നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP

Комментарии

Информация по комментариям в разработке