Minugum Minna Minuge | Karaoke With Lyrics | Oppam | 4 Musics | B K Harinarayanan

Описание к видео Minugum Minna Minuge | Karaoke With Lyrics | Oppam | 4 Musics | B K Harinarayanan

Film: Oppam (2016)
Directed by Priyadarshan
Produced by Antony Perumbavoor
Lyrics - B K Harinarayanan
Music - Jim | Biby | Eldhose | Justin [4 Musics]

മിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ

നെറുകിൽ തൊട്ടുതലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരെ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ വന്നു കൈ നീട്ടി

കാതോന്നു കുത്തീട്ട് മാണിക്യക്കല്ലിന്റെ കമ്മലിടുന്നേരം
തേങ്ങല് മാറ്റുവാൻ തോളത്തെടുത്തിട്ട് പാട്ടും പാടീല്ലേ
താരകം തന്നൊരു മോതിരം കൊണ്ട് നിൻ കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ മിന്നാമിന്നീ നീ
പകലിരവാകെ ഒരു നിഴലായി
കാലൊന്ന് തെന്നിടുമ്പോൾ എന്നച്ഛൻ, കാവലിനെത്തുകില്ലേ
കോരിയെടുക്കുന്തോറും, നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ

പുത്തനുടുപ്പിട്ടു പൊട്ടു തൊടീച്ചിട്ട് നിന്നെയൊരുക്കീലേ
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ കൂടേ വന്നീലേ
നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിൽ ചിങ്ങ നിലാവല്ലേ
നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ
മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരത്തുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ

മിനുങ്ങും മിന്നാമിനുങ്ങേ
​മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടീ
പിച്ച പിച്ച വെക്കാൻ കൂടെ വന്നു കൈ നീട്ടീ

#minugumminnaminuge #oppam #4musics

Subscribe Now
Satyam Entertaiments:    / satyamentertainments  
Satyam Jukebox:    / satyamjukebox  

Satyam Videos:    / satyamvideos  

Satyam Audios:    / satyamaudio  

Follow us

Satyam Audios Facebook -   / satyamaudios  

Satyam Audios Twitter -
  / satyamaudios  

Satyam Audios Website -
http://satyamaudios.com/

Satyam Audios Pinterest -   / satyamaudios  

Комментарии

Информация по комментариям в разработке