പരിയാരം സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രം മട്ടന്നൂർ | കേരളത്തിലെ ഏറ്റവും പഴക്കമേറിയ ചുവർചിത്രങ്ങൾ

Описание к видео പരിയാരം സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രം മട്ടന്നൂർ | കേരളത്തിലെ ഏറ്റവും പഴക്കമേറിയ ചുവർചിത്രങ്ങൾ

subrahmanya mahavishnu temple paraiyaram, mattannur ,kannur district

Shri Subrahmbanya-Shri Vishnu temple is an ancient temple, located in Mattanur - Pariyaram, Kannur Distirct, Kerala. This holy abode carries the heritage of classical mural paintings  with stark resemblance to Ajanta paintings.

കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ടൗണിൽ നിന്നും മൂന്നര കിലോമീറ്റർ അകലെ ആയി പരിയാരം എന്ന സ്ഥലത്ത് പത്താം നൂറ്റാണ്ടിൽ മൂഷിക രാജവംശം പണി കഴിച്ച ഒരു മഹാ ക്ഷേത്രം ഉണ്ട്. നാലേക്കർ വനത്താൽ ചുറ്റപ്പെട്ട അതി ഗംഭീരമായി പണി കഴിക്കപ്പെട്ട സുബ്രഹ്മണ്യ - മഹാ വിഷ്ണു ക്ഷേത്രം. ഒപ്പം വന ശാസ്താവും , അന്നപൂർണേശ്വരിയും , ഉഗ്രപ്രതാപിയായ സർപ്പങ്ങളും ഈ മഹാ ക്ഷേത്രത്തിൽ ചൈതന്യം ചൊരിയുന്നു .
ആയിരം വർഷം മുൻപ് എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം ആയിരുന്ന മഹാ ക്ഷേത്രം കുടികൊള്ളുന്ന ഈ 'പരിഹാരദേശം' ലോപിച്ചാണ് ഇന്നത്തെ പരിയാരം ആയി മാറിയത് . ഒരു കുന്നിൻ മുകളിൽ , രണ്ട് തട്ടുകളോട് കൂടിയ വലിയ ആനമതിലും, അതിനു പുറമെ ഒരു കിടങ്ങും , അതിനും പുറമെ ഒൻപത് വലിയ കിണറുകളും , നിരവധി മൺ തറകളും , മഹാ യാഗങ്ങൾ നടന്നതിൻ്റെ തെളിവുകളും ഇന്നും ഈ ക്ഷേത്രഭൂമിയിൽ വ്യക്തമായി കാണാം .

നാദബ്രഹ്മത്തിൽ അധിഷ്ഠിതം ആയി പണികഴിപ്പിച്ചതിനാൽ ഇന്നും ഈ മഹാ ക്ഷേത്രത്തിൻ്റെ മതിൽ കെട്ടിനകത്ത് ആര് സംസാരിച്ചാലും അതൊക്കെയും ഒരേ ശ്രുതിയിൽ വന്നു ചേരുന്നു എന്നതും , സംഗീതം അറിയാവുന്നവർക്ക് അവിടെ നിന്ന് പാടുമ്പോൾ ശ്രുതി കാതുകളിൽ അനുഭവപ്പെടുന്നു എന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള അത്ഭുതം ആണ്.

അജന്താ ശൈലിയിൽ രചിക്കപ്പെട്ട , കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവർ ചിത്രങ്ങൾ നിറഞ്ഞതാണ് ഈ മഹാ ക്ഷേത്രം. ഇന്ന് 70 % ചിത്രങ്ങളും നശിച്ചെങ്കിലും ബാക്കിയായ ചിത്രങ്ങൾ വിസ്മയം ജനിപ്പിക്കുന്നു . ശ്രീകോവിലിൽ ചക്രവർത്തി യുടെ നിർദേശപ്രകാരം ആണ് ഈ മഹാ ക്ഷേത്രം പണികഴിക്കപ്പെട്ടിട്ടുള്ളത് എന്നതിൻ്റെ സൂചനയും വ്യക്തമായി ശിൽപ്പികൾ കൊത്തി വച്ചിരിക്കുന്നു. പ്രാചീന ഗ്രന്ഥമായ വിഷ്ണു ധർമ്മോത്തര പുരാണത്തിലെ ചിത്രസൂക്ത നിയമാവലികൾ അതേപടി പാലിച്ചു കൊണ്ടാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ശ്രീകോവിലും, വിഗ്രഹങ്ങളും പണിതിരിക്കുന്നത് ചോള ശൈലിയിൽ ആണെന്നതും ഈ ക്ഷേത്രത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ശക്തൻ തമ്പുരാൻ കളരി പയറ്റ് പഠിക്കാനായി മുഴക്കുന്ന് എന്ന സ്ഥലത്തു വന്നപ്പോൾ താമസിച്ചിരുന്നത് ഈ സുരക്ഷിതമായ മഹാ ക്ഷേത്രത്തിൽ ആയിരുന്നു എന്നും പഴമക്കാരിലൂടെ വാമൊഴിയായി പകർന്നു വന്നിട്ടുണ്ട് .
അത്രയേറെ സമ്പന്നമായിരുന്നു ഈ മഹാ ക്ഷേത്രം ടിപ്പു സുൽത്താൻ്റെ പടയോട്ടത്തിൽ തകർക്ക പെടുകയും പിന്നീട് നൂറ്റാണ്ടുകളോളം ആരാലും തിരിച്ചറിയപ്പെടാതെ കാട് പിടിച്ചു കിടക്കുകയും ആയിരുന്നു . ഇപ്പോൾ കുറച്ചു യുവാക്കളുടെ നേതൃത്വത്തിൽ ഈ മഹാ ക്ഷേത്രം പുനരുദ്ധരിക്കാൻ ശ്രമിക്കുക ആണ്.

ഈ ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ
ക്ഷേത്രത്തിന്റെ youtube ചാനലിളും വെബ്‌സൈറ്റിലും ലഭ്യമാണ്.

   • Ancient Subrahmanya - Vishnu Temple /...  

Temple website
www.pariyaramtemple.co.in

കൂടുതൽ വിവരങ്ങൾക്ക്
for any queries please contact
akhilraj
Mob : 9946299502

videos and other details credit :akhilraj and friends
some videos credit:pexels.com


subscribe our channel :   / dipuviswanathan  
facebook page :  / dipu-viswanathan-2242364562686929  
instagram :  / dipuviswanathan  
If you like our video please feel free to subscribe our channel for future updates and write your valuable comments below  in the comment ..

if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Комментарии

Информация по комментариям в разработке