Varavoor the Land of Shiv lingas

Описание к видео Varavoor the Land of Shiv lingas

. ‘ശിവസ്യ അനാദ്യന്താവസ്ഥാസൂചക:
പൂജ്യതേ സര്‍വൈ:.
എല്ലാവരാലും പൂജിക്കപ്പെടുന്ന ആദ്യന്താവസ്ഥകളില്ലാത്ത ശിവനെ സൂചിപ്പിക്കുന്നതെന്തോ – അതാണ്‌ ശിവലിംഗം

"ശിവലിംഗങ്ങളുടെ നാട്"
വരവൂർ
അനേകം ശിവലിംഗ പ്രതിഷ്ഠകളുള്ള ഒരു ചെറിയ ഗ്രാമമാണ് തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ, വരവൂർ പഞ്ചായത്തിലെ തളി ഗ്രാമം.
ലോകത്തിന് മുന്നിൽ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത പൈതൃക രഹസ്യങ്ങളുടെ കലവറയാണ് ഈ ചെറിയ പ്രദേശം. സംഘ, പാണ്ഡ്യ, ചാലൂക്യ, പല്ലവ കാല ഘട്ടങ്ങളിലൂടെ കടന്ന് കുലശേഖര രാജവംശവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുകയാണ്.
നിബിഡ വനങ്ങളും, മലകളും ചേർന്ന ഈ പുണ്യഭൂമി അക്കാലത്ത് ഭാരതപ്പുഴയുടെ തീരമായിരുന്നത്രേ. ചരിത്രങ്ങളുമായി ചേർന്ന് നിൽക്കുന്ന തളി ഗ്രാമത്തിലെ ശിവലിംഗ പെരുമകൾ പകരം വയ്ക്കാനില്ലാത്തതാണ്.
1000 ൽ അധികം വർഷം പഴക്കമുള്ള തളിമഹാദേവക്ഷേത്രവും, പരിസരവും കുലശേഖര അധിപതി ചേരമാൻ പെരുമാളിന്റെ 14 നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു കൂടാതെ പെരുമാളിന്റെ ഇഷ്ട ദേശവും ആയിരുന്നു.
പെരുമാൾ കാലഘട്ടത്തിന് ശേഷം ഭൂമിയ്ക്കും, സ്വത്തിനും വേണ്ടിയുള്ള നാട്ടുരാജ്യങ്ങളുടെ കലഹവും തുടർന്ന് നടന്ന മൈസൂർ പടയോട്ടവും, അധിനിവേശവും ഇവിടുത്തെ പൈതൃകങ്ങളേയും, സംസ്ക്കാരങ്ങളേയും, ക്ഷേത്രങ്ങളേയും ശിഥിലമാക്കുകയായിരുന്നുഈ ഗ്രാമത്തിലെ തളിക്ഷേത്രം ഒഴികെ കീഴ്ത്തളി അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. ശിവലിംഗങ്ങൾ പിഴുതുമാറ്റിയും, കിണറ്റിൽ തളളിയും അധിനിവേശം പൂർണ്ണമാക്കി.
108 ശിവാലയങ്ങളിൽ ഏറിയ പങ്കും എനിയും കണ്ടെത്തേണ്ടി ഇരിക്കുന്നു. പാടത്തും, തോട്ടിലും, പൊട്ട കിണറുകളിലും, മുളങ്കാട്ടിലും പെരുമാൾ പ്രതിഷ്ഠിച്ച ശിവലിംഗങ്ങൾ അനാഥമായി കിടക്കുന്നു.

Комментарии

Информация по комментариям в разработке