ഭാരതത്തിലെ ഏക ഗരുഡൻക്ഷേത്രത്തിന്റെ വിശേഷങ്ങളും കാഴ്ചകളും

Описание к видео ഭാരതത്തിലെ ഏക ഗരുഡൻക്ഷേത്രത്തിന്റെ വിശേഷങ്ങളും കാഴ്ചകളും

ഗരുഡൻ കാവ്
പക്ഷി ശ്രേഷ്ഠനായ ഗരുഡഭഗവാന്‌ ഒരു ക്ഷേത്രം അത്യപൂര്‍വ്വമാണ്‌. മലപ്പുറം ജില്ലയിലാണ് ഭാരതത്തിലെ തന്നെ ഏക ഗരുഡൻ ക്ഷേത്രമായ തിരുവെള്ളാമശ്ശേരി ഗരുഡന്‍കാവ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
സര്‍പ്പാന്ധകനായ ഗരുഡന്‍ പ്രസാദിച്ചാല്‍ സര്‍പ്പകോപം ഇല്ലാതാകും. അതുകൊണ്ട്‌ സര്‍പ്പദോഷങ്ങള്‍ക്ക്‌ ഇവിടെ വഴിപാട്‌ നടത്തുന്നുണ്ട്‌.
മണ്ഡലക്കാലത്ത്‌ നാഗങ്ങള്‍ മനുഷ്യരൂപം പൂണ്ട്‌ ഗരുഡന്റെ അനുഗ്രഹത്തിനായി എത്തുമെന്നാണ്‌ ഐതിഹ്യം. അതിനാല്‍ എല്ലാ മണ്ഡലക്കാല ഞായറാഴ്ചയും വിശേഷമാണ്‌. മുൻകാലങ്ങളിൽ
ആളുകള്‍ പാമ്പിനെ ജീവനോടെ പിടിച്ച്‌ മണ്‍കുടത്തിലാക്കി ക്ഷേത്രപരിസരത്ത്‌ കൊണ്ടുവിടാറുണ്ട്‌.
ഉഗ്രവിഷമുള്ള പാമ്പുകള്‍ പോലും പൂജാരി ഗരുഡപഞ്ചാക്ഷരീമന്ത്രം ഉരുവിട്ട്‌ തീര്‍ത്ഥജലം തളിക്കുന്നതോടെ ഇവ വേഗത്തില്‍ തെക്കോട്ട്‌ പോകുന്നു, പിന്നീട്‌ ഒരിക്കലും അവയെ കാണുന്നില്ല. ഇവ ഗരുഡന്റെ ഭക്ഷണമാകുന്നു എന്നതാണ്‌ ഐതിഹ്യം. ഒരിക്കല്‍ പോലും ക്ഷേത്രപരിസരത്ത്‌ പാമ്പിനെ കാണുകയോ വിഷബാധയുണ്ടായതായോ കേട്ടുകേള്‍വി പോലുമില്ല.

Комментарии

Информация по комментариям в разработке